
ദൃശ്യം- 3 ക്ലൈമാക്സ് എഴുതി പൂര്‍ത്തിയാക്കിയെന്ന് സംവിധായകൻ ജീത്തു ജോസഫ്. മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് ജീത്തു ജോസഫ്.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്ലാപ്പ് ബോര്‍ഡ് ഉപയോഗിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നിര്‍മലയിലെ കലാലയ ജീവിതമാണ് തന്റെ സിനിമ സ്വപ്നങ്ങള്‍ക്ക് ചിറകേകിയതെന്നും തന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍മല പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ദൃശ്യം 3 ക്ലൈമാക്സ് എഴുതിത്തീർത്തതെന്ന് ജീത്തു ജോസഫ് പറഞ്ഞു. അവസാനം ചെയ്ത രണ്ടു സിനിമയുടേയും ഇടയില്‍ രാവിലെ ഇരുന്ന് എഴുതുമായിരുന്നു. മാനസികമായും ശാരീരികമായും ക്ഷീണിതനായിരുന്നു. ഇത്ര നാളും അതിന്റെയൊരു ടെന്‍ഷനിലായിരുന്നു. ഇന്നലെയാണ് അതിനൊരു ആശ്വാസം ലഭിച്ചതെന്നും ജീത്തു ജോസഫ് പറഞ്ഞു. മോഹൻലാൽ നായകനായ ചിത്രത്തിൻ്റെ ആദ്യ രണ്ട് ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു.
The post ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂര്‍ത്തിയാക്കിയെന്ന് ജീത്തു ജോസഫ്; നിര്‍മല കോളേജ് ഫിലിം ക്ലബ് ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/y1PmD7j

No comments:
Post a Comment