പെരുമ്പാവൂർ വാഴക്കുളത്ത് വൻ രാസലഹരി പിടികൂടി - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

പെരുമ്പാവൂർ വാഴക്കുളത്ത് വൻ രാസലഹരി പിടികൂടി

Saturday, July 12, 2025

പെരുമ്പാവൂർ വാഴക്കുളത്ത് വൻ രാസലഹരി പിടികൂടി. 50 ഗ്രാം എം ഡി എം എയുമായി രണ്ടുപേരെ ഡാൻസ്സാഫ് സംഘവും, തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് പിടികൂടിയത്.

തെക്കേ വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ചമ്പാരത്ത്കുന്ന് സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്.

ALSO READ: നുകത്തിൽ കെട്ടി വയൽ ഉഴുതുമറിപ്പിച്ചു, ചാട്ടവാറിനടിച്ചു നാടുകടത്തി; ഒഡിഷയിൽ പ്രണയ വിവാഹം നടത്തിയ നവദമ്പതികളെ പ്രാകൃത ശിക്ഷക്ക് വിധേയരാക്കി ഗ്രാമവാസികൾ

അതേസമയം ലഹരി ഗുളികകൾ വിഴുങ്ങിയെന്ന വിവരത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഡിആർഐ കൊച്ചി യൂണിറ്റാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. കൊക്കെയ്ന്‍ അടങ്ങിയ അമ്പതോളം ക്യാപ്സ്യൂളുകള്‍ ഇവര്‍ വിഴുങ്ങിയെന്നാണ് സംശയം. ഇതേ തുടർന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ബ്രസീലിലെ സാവോപോളോയിൽ നിന്നും വരുന്ന ദമ്പതികള്‍ശനിയാഴ്ച രാവിലെ 8 . 45 നാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. തിരുവനന്തപുരത്ത് ബുക്ക് ചെയ്ത ഹോട്ടലിലേക്കായിരുന്നു ഇവര്‍ പോകാനിരുന്നതെങ്കിലും ഡി ആര്‍ ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി ആര്‍ ഐ അറിയിച്ചു.

The post പെരുമ്പാവൂർ വാഴക്കുളത്ത് വൻ രാസലഹരി പിടികൂടി appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/YSxKXRz

No comments:

Post a Comment