
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ, കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നടത്തുന്ന ഇടപെടൽ പുരോഗമിക്കുന്നു. നോർത്ത് യെമനിൽ നടന്ന സന്ധി സംഭാഷണത്തിൽ വധശിക്ഷ നീട്ടിവെക്കുന്നതടക്കം ചർച്ചയായി. ലോക കേരള സഭാ അംഗങ്ങളായ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കാന്തപുരവുമായി കൂടികൂടികാഴ്ച നടത്തി.
Also read: മണ്ണാർക്കാട് നഗരസഭയിലെ ആയുർവേദ ഡിസ്പെൻസറി നിർമ്മാണത്തിൽ വൻ അഴിമതി ആരോപണവുമായി ഡി വൈ എഫ് ഐ
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി യമനിലെ പ്രമുഖ സൂഫി മത പണ്ഡിതൻ ഹബീബ് ഉമർ ബിൻ വഴിയാണ് നോർത്ത് യെമൻ ഭരണകൂടവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ ബന്ധപ്പെട്ടത്. നിമിഷപ്രിയയുടെ കുടുംബവുമായും സംസാരിച്ചു. കൊല്ലപ്പെട്ട യമൻ പൗരൻ തലാലിൻ്റെ കുടുംബം മാപ്പ് നൽകിയാൽ വധ ശിക്ഷയിൽ ഇളവ് ലഭിക്കും. ദയാധനം സ്വീകരിച്ച് മാപ്പ് ലഭിക്കാനുള്ള സാധ്യതയാണ് യെമനിലെ മത നേതൃത്വം മുഖാന്തരം തേടുന്നതെന്ന് മർക്കസ് അറിയിച്ചു. കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ലോക കേരള സഭാ അംഗങ്ങൾ ചർച്ച നടത്തി. കുഞ്ഞഹമ്മദ് കുരാച്ചുണ്ട് , സജീവ് കുമാർ എന്നിവരാണ് മർക്കസിലെത്തിയത്.
നോർത്ത് യമനിൽ നടന്ന ചർച്ചയിൽ ഹബീബ് ഉമറിന്റെ പ്രതിനിധി അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവർ പങ്കെടുത്തു. വിഷയത്തിൽ തലാൽ പ്രതിനിധാനം ചെയ്യുന്ന ഗോത്രത്തിന്റെ ഇടപെടലും കുടുംബത്തിന്റെ തീരുമാനവുമാണ് നിർണായകമാവുക.
The post നിമിഷപ്രിയയുടെ വധശിക്ഷ: നോർത്ത് യെമനിൽ നടന്ന സന്ധി സംഭാഷണം നിർണായകം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/a0LjDK9

No comments:
Post a Comment