
ദുലീപ് ട്രോഫി സോണൽ മത്സരങ്ങൾക്ക് വേദിയാകാൻ ബെംഗളൂരു. 2025 – 26 വർഷത്തെ മത്സരം ഓഗസ്റ്റ് 28 – ന് തുടക്കമാകും. ഈ വർഷത്തെ ടൂണമെന്റ് പരമ്പരാഗത ഇന്റർ സോൺ രീതിയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. ടൂർണമെന്റ് സെപ്റ്റംബർ 15 ന് അവസാനിക്കും.
മത്സരങ്ങൾ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ വെച്ചായിരിക്കും നടക്കുക. ടൂർണമെന്റ് നോക്കൗട്ട് ഫോർമാറ്റ് പിന്തുടരും. സെൻട്രൽ, വെസ്റ്റ്, ഈസ്റ്റ്, നോർത്ത്, നോർത്ത്-ഈസ്റ്റ് എന്നീ ആറ് സോണുകൾ മത്സരത്തിൽ പങ്കെടുക്കും. സൗത്ത് സോൺ, വെസ്റ്റ് സോൺ ടീമുകൾ നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശിച്ചു. ഓഗസ്റ്റ് 28 ന് ആരംഭിക്കുന്ന ക്വാട്ടർ ഫൈനലിൽ നോർത്ത് സോൺ ഈസ്റ്റ് സോണിനെയും സെൻട്രൽ സോൺ നോർത്ത്-ഈസ്റ്റ് സോണിനെയും നേരിടും.
ALSO READ – അഭ്യൂഹങ്ങൾക്ക് വിരാമം: എമിലിയാനോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഇല്ല
ക്വാട്ടർ ഫൈനൽ മത്സരങ്ങൾ ഓഗസ്റ്റ് 28 മുതൽ 31 വരെയും സെമിഫൈനലുകൾ സെപ്റ്റംബർ 4 മുതൽ 7 വരെയുമാണ് നടക്കുക. ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 11 ന് ആരംഭിക്കും. സമീപ വർഷങ്ങളിൽ ഇന്ത്യ എ, ബി, സി, ഡി ടീമുകളെ ഉൾപ്പെടുത്തി പരീക്ഷണം നടത്തി വരികയായിരുന്ന ദുലീപ് ട്രോഫി ബിസിസിഐയുടെ തീരുമാനത്തെ തുടർന്നാണ് ഇന്റർ സോണൽ രീതിയിലേക്ക് മാറ്റിയത്.
The post ദുലീപ് ട്രോഫി സോണൽ മത്സരങ്ങൾക്ക് വേദിയാകാൻ ബെംഗളൂരു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/rRalo7W

No comments:
Post a Comment