
കഴിഞ്ഞ മാസം പാലപ്പള്ളിയില്‍ നടന്ന മാരത്തോണിനിടെയാണ് കളക്ടറെ ഓടിത്തോല്‍പിച്ചാല്‍ തിങ്കളാഴ്ച അവധി തരുമോ എന്ന് ഏഴാം ക്ലാസുകാരന് സല്മാന് ചോദിച്ചത്. മാരത്തോണ്‍ പൂര്‍ത്തിയായപ്പോള്‍ കളക്ടര്‍ പറഞ്ഞു, തിങ്കളാഴ്ച മഴയില്ല. അടുത്ത മഴ അവധി സല്മാന് തന്നെ ഡെഡിക്കേറ്റ് ചെയ്യുമെന്ന്.
Read Also: കനത്ത മഴ: ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അങ്ങനെയാണ് ജൂലൈ 17ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തില്‍ ഒരു കൗതുകം ഉണ്ടായിരുന്നു. അവധി സ്നേഹപൂര്‍വം സമര്‍പ്പിച്ചത് സല്മാന് തന്നെ. അവധി പ്രഖ്യാപിച്ചുള്ള കളക്ടറുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഈ മഴ അവധികള്‍ വീട്ടില്‍ ഇരുന്നു പഠിച്ചും മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെട്ടും പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടില്‍ ഇരിക്കണമെന്നും കളക്ടർ പറഞ്ഞു. ഈ അവധി സല്‍മാനും സല്‍മാനെ പോലെ സ്പോര്‍ട്സിനെ സ്നേഹിക്കുന്ന, എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ഡെഡിക്കേറ്റ് ചെയ്യുന്നു. വലിയ സ്വപ്നങ്ങള്‍ കാത്തുസൂക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാര്‍ക്കും അവ യാഥാര്‍ഥ്യമാവട്ടെ എന്നാശംസിക്കുന്നു. വലിയ നേട്ടങ്ങളിലേക്ക് ഓടി കുതിക്കുവാന്‍ സല്‍മാനും സാധിക്കട്ടെയെന്നും കളക്ടർ കുറിച്ചു. ഫേസ്ബുക്ക് താഴെ വിശദമായി വായിക്കാം:
The post കളക്ടര്‍ വാക്കുപാലിച്ചു; വ്യാഴാഴ്ചയിലെ അവധി സല്മാന് തന്നെ ഡെഡിക്കേറ്റ് ചെയ്തു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/FgVjHbJ

No comments:
Post a Comment