
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും വോട്ടര്‍ പട്ടികയിലെ ക്രമക്കേടും ഉയര്‍ത്തി ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ഇന്ത്യാസഖ്യം. ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുന്ന ഞെട്ടിക്കുന്ന തെളിവുകള്‍ കണക്കുകള്‍ നിരത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിവരങ്ങള്‍ രാഹുല്‍ഗാന്ധി യോഗത്തിലും അവതരിപ്പിച്ചു. ഏറ്റവും വിജയകരമായ യോഗമാണ് ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
Also read – ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ബജ്റംഗ്ദൾ ആക്രമണം; സംഭവം ഛത്തീസ്ഗഡിന് പിന്നാലെ
സെപ്റ്റംബര്‍ ഒന്നിന് തേജസി യാദവ് ആരംഭിക്കുന്ന ബിഹാര്‍ യാത്രയിലേക്ക് ഇന്ത്യ സഖ്യ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിന് സംസ്ഥാന പദവി നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി നീങ്ങാനും ഇന്ത്യ സഖ്യം തീരുമാനിച്ചതായി ഫാറൂഖ് അബ്ദുള്ള അറിയിച്ചു. ഓഗസ്റ്റ് 11ന് എസ് ഐ ആര്‍ വിഷയത്തില്‍ ദില്ലിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യ എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.
The post ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ഇന്ത്യാസഖ്യം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/JgLZbTw

No comments:
Post a Comment