
നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ. പ്രശ്നത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ നിർണായകമായി. മോചനം സംബന്ധിച്ച തീരുമാനം, ഇനി ഉണ്ടാകേണ്ടത് ദിയാധനത്തിന്റെ കാര്യത്തിലാണെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും മാപ്പ് നൽകാൻ തയ്യാറാണെന്നും തലാലിൻ്റേത് സഹോദരന്റേത് ഒറ്റപ്പെട്ട അഭിപ്രായമാണെന്നും അഡ്വ സുഭാഷ് ചന്ദ്രൻ പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷയിൽ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിക്കുകയായിരുന്നു തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി.
The post നിമിഷപ്രിയയുടെ മോചനം; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച് ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/g7jSnUv

No comments:
Post a Comment