
ഓണവിപണിയിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി ഖാദി ബോർഡ്. കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന ഓണം മേളയിലാണ് പുതിയ ഉല്‍പന്നങ്ങൾ പുറത്തിയത്. ‘എനിക്കും വേണം ഖാദി’ എന്ന പേരിലാണ് ഓണ വിപണിയിൽ ഖാദി സജീവമാകുന്നത്.
ഓണം സ്പെഷ്യൽ കസവ് മുണ്ട്, ടവല്‍, കുഷ്യന്‍ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് കണ്ണൂരിൽ നാക്കുന്ന ഖാദി ഓണം മേളയിൽ പുറത്തിറക്കിയത്. അച്ചാറുകള്‍, ക്ലീനിങ് ഉല്‍പന്നങ്ങള്‍, മുത്ത് കൊണ്ടുള്ള ലേഡീസ് ബാഗുകള്‍, ചുവര്‍ ചിത്രങ്ങള്‍, ഫാന്‍സി ഉല്‍പന്നങ്ങള്‍ തുടങ്ങിയവും ഓണം മേളയിൽ സജ്ജീകരിച്ചിട്ടുള്ളത്.വിൽപ്പന കൗണ്ടറുകളുടെ ഉദ്ഘാടനവും പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു
മുന്നാക്ക വികസന കോര്‍പ്പറേഷന്‍ അംഗം സോമന്‍ നമ്പ്യാര്‍ക്ക് മന്ത്രി ആദ്യ വില്‍പന നടത്തി.പയ്യന്നൂര്‍ ഖാദി ഡയറക്ടര്‍ വി ഷിബു അധ്യക്ഷനായി.ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഷോളി ദേവസ്യ, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ.വി ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.ഖാദി ഓണം മേള സെപ്തംബർ നാലിന് സമാപിക്കും
The post ‘എനിക്കും വേണം ഖാദി’; ഓണവിപണിയിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി ഖാദി ബോർഡ് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/sZukNrl

No comments:
Post a Comment