‘തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പ്രതിഷേധത്തിന്‍റെ പേരിൽ ബിജെപി നടത്തിയ അതിക്രമം പ്രതിഷേധാർഹം’: സിപിഐഎം - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

‘തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പ്രതിഷേധത്തിന്‍റെ പേരിൽ ബിജെപി നടത്തിയ അതിക്രമം പ്രതിഷേധാർഹം’: സിപിഐഎം

Tuesday, August 12, 2025
cpim

സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പ്രതിഷേധത്തിന്‍റെ പേരിൽ ബിജെപി നടത്തിയ അതിക്രമം പ്രതിഷേധാർഹമെന്ന് തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു. എംപിയുടെയും എംഎൽഎയുടെയും ഓഫീസിലേക്ക്‌ രാഷ്‌ട്രീയ പാർട്ടികൾ മാർച്ച്‌ നടത്തുന്നത്‌ ജനാധിപത്യപരമായ പ്രതിഷേധത്തിന്‍റെ ഭാഗമാണ്. പക്ഷേ പ്രതിഷേധത്തിന്‍റെ ഭാഗമായി ഒരു രാഷ്ട്രീയ പാർട്ടി മറ്റൊരു പാർട്ടിയുടെ ഓഫീസിലേക്ക്‌ മാർച്ച് നടത്താറില്ല.

അത് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ജനാധിപത്യപരമായ ധാരണയുടെ ഭാഗമാണ്. ഇതിന് വിരുദ്ധമായാണ്‌ ബിജെപി സിപിഐഎം ഓഫീസിലേക്ക്‌ മാർച്ചും ഓഫീസിന് മുന്നിൽ അതിക്രമവും നടത്തിയതെന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

ALSO READ; കേരളത്തിന്‍റെ കടം ജിഡിപി ശതമാന നിരക്കിൽ കുറഞ്ഞെന്ന് സമ്മതിച്ച് കേന്ദ്രം; ‘പുറത്തുവന്നത് സംസ്ഥാനം കടക്കെണിയിലെന്ന വ്യാജപ്രചരണം പൊളിച്ചടുക്കുന്ന കണക്കുകൾ’: വി ശിവദാസൻ എംപി

തൃശ്ശൂരിലെ വോട്ട് കൊള്ളയിലെ ജാള്യത മറക്കാനാണ് രാത്രി എട്ട് മണിയോടെ സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബിജെപി പ്രതിഷേധം നടത്തിയത്. ഓഫീസിന് മുന്നിൽ സംഘർഷം ഉണ്ടാക്കാനെത്തിയ ബി ജെ പി പ്രവർത്തകരെ പൊലീസ് എത്തിയാണ് തടഞ്ഞത്.

The post ‘തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പ്രതിഷേധത്തിന്‍റെ പേരിൽ ബിജെപി നടത്തിയ അതിക്രമം പ്രതിഷേധാർഹം’: സിപിഐഎം appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/SzPbItE

No comments:

Post a Comment