
സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം ‘വര്‍ണ്ണപ്പകിട്ടിന് സമാപനം.സാഹിത്യ നഗരിയിലെ മൂന്നു വേദികളിലായി മാറ്റുരച്ച സര്‍ഗമേളക്ക് തിരശ്ശീല വീണപ്പോള്‍ തിരുവനന്തപുരം ജില്ല കലാകിരീടം കരസ്ഥമാക്കി. 150 പോയന്റുകള്‍ നേടിയാണ് തിരുവനന്തപുരം കലാകിരീടം ചൂടിയത്.135 പോയന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 124 പോയന്റുമായി മലപ്പുറം ജില്ല മൂന്നാം കരസ്ഥമാക്കി.
കലാരത്‌നമായി ആലപ്പുഴ ജില്ലയിലെ ജാനകി രാജിനെയും സര്‍ഗപ്രതിഭയായി തൃശൂര്‍ ജില്ലയിലെ ദേവൂട്ടി ഷാജിയെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ ഐവിനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
സമാപന സമ്മേളനം മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. വിജയികളായ ജില്ലക്കും കലാപ്രതിഭകള്‍ക്കും മന്ത്രി ഡോ. ആര്‍ ബിന്ദു, മേയര്‍ ബീന ഫിലിപ്പ്, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഡോ. അദീല അബ്ദുല്ല, ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ കൈമാറി.
The post സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം ‘വര്‍ണ്ണപ്പകിട്ടിന്’ സമാപനം; തിരുവനന്തപുരം ജേതാക്കൾ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/rwgdQzh

No comments:
Post a Comment