
അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ അധിക ചുങ്കം കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ. സംസ്കരിച്ച മത്സ്യം മുതൽ ഡയമണ്ട് ആഭരണങ്ങൾ വരെയുള്ള ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങളുടെ പ്രധാന വിപണിയാണ് അമേരിക്ക. സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കുന്നത് കേരളത്തിനും തിരിച്ചടിയാകും.
വാഹന ഘടകങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സംസ്കരിച്ച മത്സ്യം, ടയർ, തുകൽ ഇങ്ങനെ ട്രംപിന്റെ പകര ചുങ്കത്തിന് ഇരയാകുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഏറെയുണ്ട്. ചുരുക്കത്തിൽ ഇന്ത്യൻ കയറ്റുമതി മേഖലയുടെ തകർച്ചയായിരിക്കും പകരച്ചുങ്കത്തിൻ്റെ ഫലം. ഇന്ത്യൻ വാഹന വ്യവസായമാണ് ബാധിക്കുന്ന ഒരു പ്രധാന മേഖല. ഇന്ത്യ ക്കയറ്റുമതി ചെയ്യുന്ന വാഹന ഭാഗങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. 2024- 25 സാമ്പത്തിക വർഷത്തിൽ 7.35 ബില്യൺ ഡോളർ മൂല്യമുള്ള വാഹനഘടകങ്ങൾ ഇന്ത്യൻ വയസ്സായികൾ യുഎസിലേക്ക് കയറ്റി അയച്ചു. പകരം തീരുവ ഈ വ്യവസായത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ഇന്ത്യയിൽ ഉത്പാദനം കൂട്ടാനുള്ള ആപ്പിളിന്റെ നീക്കത്തിനും ട്രപിൻ്റെ തീരുമാനം തിരിച്ചടിയാണ്.
ALSO READ: ഭീഷണിപ്പെടുത്തി, മർദ്ദിച്ചു; ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് പെൺകുട്ടികൾ
സംസ്കരിച്ച മത്സ്യം, സുഗന്ധവ്യഞ്ജനം, കയർ ഉൽപ്പന്നങ്ങൾ എന്നിവയാണ് കേരളത്തെ ബാധിക്കുന്ന മേഖലകൾ. ഏലക്ക, കുരുമുളക് , ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ കേരളം ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. അഞ്ച് വർഷത്തിനിടെ 2000 കോടിയുടെ വളർച്ച സുഗന്ധവ്യഞ്ജന മേഖലയിൽ നമുക്ക് ഉണ്ടായി. യുഎസിലേക്ക് മാത്രമുള്ള കയറ്റുമതിയിൽ ഉണ്ടായത് 525 കോടി രൂപയുടെ വളർച്ചയാണ്. കയറും ചണവും കൊണ്ട് ഉണ്ടാക്കുന്ന ഒട്ടേറെ ഉൽപ്പന്നങ്ങൾ കേരളം അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു. സംസ്കരിച്ച മത്സ്യ ഉൽപ്പന്നങ്ങളാണ് മറ്റൊരു മേഖല. കയറ്റുമതി പൂർണമായി നിലയ്ക്കുന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധി ആയിരിക്കും ഈ മേഖലയിൽ രൂപം കൊള്ളുക എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാന് നൽകിയ ആനുകൂല്യം പോലും പകരം തീരുകയിൽ ഇന്ത്യയ്ക്ക് ട്രംപ് നൽകിയില്ല. പാകിസ്ഥാന്റെ തീരുവ 10% കുറച്ചപ്പോൾ ഇന്ത്യയ്ക്ക് ഒരു ഇളവും ലഭിച്ചില്ല. തൻറെ സുഹൃത്ത് എന്ന മോദി അവകാശപ്പെടുന്ന ട്രപിൽ നിന്നും ഇത്തരമൊരു നീക്കം ഉണ്ടായിട്ടും ശക്തമായ ഒരു പ്രതികരണത്തിനു പോലും ഇന്ത്യൻ പ്രധാനമന്ത്രി ഇനിയും തയ്യാറായില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
The post അമേരിക്കയുടെ അധിക ചുങ്കം കേരളത്തിനും തിരിച്ചടി ? ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/Q4Nq05T

No comments:
Post a Comment