
ഇടവേളകളിൽ നല്ല ചൂട് ചായ കുടിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. ചിലർക്ക് ചായയോടൊപ്പം ഒരു സിഗരറ്റ് കൂടി വലിക്കുന്നത് നിർബന്ധമാണ്. നല്ല കടുപ്പമുള്ള ചൂട് ചായയോടൊപ്പം സിഗരറ്റും പുകച്ച് നിര്‍വൃതി കൊള്ളുന്നവർക്ക് നല്ല എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്. ചൂട് ചായയും സിഗരറ്റും എന്ന ജോഡി നിങ്ങളുടെ ശരീരത്തില്‍ നാശം വിതയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പുകവലിക്കുന്നതിനൊപ്പം ചൂട് ചായ കുടിക്കുന്നത് പലതരം കാന്‍സറുകള്‍ ഉള്‍പ്പടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എങ്ങനെയാണെന്നല്ലേ . ചൂടുള്ള പാനിയങ്ങള്‍ മൃദുവായ ആന്തരിക കലകളെ നശിപ്പിക്കും. ഇതിനോടൊപ്പം സിഗരറ്റുകളിലെ കാര്‍സിനോജനുകളും ചേരുമ്പോള്‍ അപകട സാധ്യത കൂടുതലാകുന്നു. സിഗരറ്റിന്റെയും ചായയുടെയും സംയോജനം ഉണ്ടാക്കുന്ന രോഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: രാവിലെ തന്നെ ഈ വക ഭക്ഷണ സാധനകളാണോ നിങ്ങൾ കഴിക്കുന്നത്; സൂക്ഷിച്ചോളൂ; പണി കിട്ടും
ശ്വാസകോശ അര്‍ബുദം
സിഗരറ്റ് വലിക്കുന്നവരിൽ പ്രധാനമായി കാണുന്ന മാരകമായ രോഗങ്ങളിലൊന്നാണ് ശ്വാസകോശ അര്‍ബുദം സിഗരറ്റിനൊപ്പം പതിവായി ചൂട് ചായ കുടിക്കുമ്പോള്‍ അത് ശ്വസകോശ കലകള്‍ക്ക് വീക്കം ഉണ്ടാക്കാന്‍ കാരണമാകും. സ്ഥിരമായി പുകവലിക്കുന്നവരാണെങ്കില്‍ കോശങ്ങളില്‍ മുറിവുകള്‍, ക്യാന്‍സര്‍ കലകളുടെ വികസനം തുടങ്ങിയവ സംഭവിക്കും. കുറെ കഴിയുമ്പോൾ ശ്വാസകോശ കാന്‍സറിനുളള സാധ്യത വര്‍ധിക്കും.
തൊണ്ടയിലെ കാന്‍സര്‍
പുകവലിക്കുമ്പോള്‍ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കള്‍ തൊണ്ടയിലേക്ക് കടന്നുചെല്ലുന്നു. ഇതോടൊപ്പം ചൂടുള്ള ചായ കൂടിയാകുമ്പോള്‍ അത് കലകളെ കൂടുതല്‍ നശിപ്പിക്കും. മാത്രമല്ല ഇവ വിട്ടുമാറാത്ത വീക്കത്തിനും ശബ്ദമാറ്റത്തിനും കാരണമാകുകയും കാലങ്ങള്‍ ചെല്ലുമ്പോള്‍ തൊണ്ടിയലെ കാന്‍സറിന് കാരണമാകുകയും ചെയ്യും.
ALSO READ: തലയുടെ പുറകിൽ കഠിനമായ വേദന ഉണ്ടാകാറുണ്ടോ? കാരണം ഇതാകാം
അന്നനാള കാന്‍സര്‍
ചൂടുള്ള ചായ മാത്രം കുടിക്കുന്നത് അന്നനാളത്തിന്റെ ആന്തരിക പാളിയില്‍ ചെറിയ പരിക്കുകള്‍ക്ക് കാരണമാകും. പക്ഷെ വിഷ രാസവസ്തുക്കളും അര്ബുദകാരികളും അടങ്ങിയ സിഗരറ്റ് പുക കൂടി ഇതിനൊപ്പം ചേരുമ്പോള്‍ അന്നനാള കാന്‍സറിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ധിക്കുന്നു. ഇത് നിരന്തരമായ പ്രക്രീയയായി മാറുമ്പോള്‍ അന്നനാളത്തില്‍ കാന്‍സറിലേക്ക് നയിച്ചേക്കാവുന്ന കോശ മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നു.
ഹൃദ്രോഗം
നിക്കോട്ടിന് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ധിപ്പിക്കുന്നു. അതേസമയം ചായയിലെ കഫീനും അമിതമാകുമ്പോള്‍ ഇത് ഹൃദയത്തില്‍ അമിത സമ്മര്‍ദ്ദത്തിനും ഹൃദയാഘാതത്തിനും മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും വഴിതെളിക്കും.
The post ചൂട് ചായ കുടിക്കുമ്പോൾ ഒരു സിഗരറ്റ് വലിക്കുന്നത് ചിലർക്ക് നിർബന്ധമുള്ള കാര്യമാണ്; സൂക്ഷിച്ചോളൂ നിങ്ങളെ കാത്തിരിക്കുന്നത് മാരക രോഗങ്ങള്‍ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/jDrBNp8

No comments:
Post a Comment