
ഹീറോ മോട്ടോകോര്‍പ്പ് പ്രീമിയം മോട്ടോര്‍സൈക്കിളായ മാവ്റിക് 440 പിന്‍വലിച്ചു. നിരവധി റൈഡര്‍മാര്‍ ബൈക്കിനെക്കുറിച്ച് നല്ല റിവ്യൂ പറഞ്ഞിരുന്നെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതിന് ഒരു ഓൺലൈൻ വില്‍പ്പന പോലും നേടാനായിരുന്നില്ല. ഇതായിരിക്കാം നിര്‍ത്തലാക്കാനുള്ള ഏറ്റവും വലിയ കാരണമെന്നാണ് സൂചന.
വെബ്സൈറ്റില്‍ നിന്ന് മാവ്റിക് 440 ബ്രാന്‍ഡ് ഹീറോ അണ്ലിസ്റ്റ് ചെയ്തിട്ടില്ല. ചില ഡീലര്‍ഷിപ്പുകള്‍ മാവ്റിക് 440-ന്റെ ബുക്കിങ് എടുക്കുന്നത് നിര്‍ത്തിവച്ചു. 2024 ന്റെ തുടക്കത്തിലാണ് മാവ്റിക് 440 ആദ്യമായി പുറത്തിറക്കിയത്. ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഹാര്‍ലി-ഡേവിഡ്സണ് X440 അടിസ്ഥാനമാക്കിയുള്ള നേക്കഡ് സ്ട്രീറ്റ് ബൈക്കായിരുന്നു ഇത്. 1.99 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയില്‍ പുറത്തിറക്കിയ ഈ ബൈക്ക് ബ്രാന്‍ഡിന്റെ ഏറ്റവും പ്രീമിയം മോട്ടോര്‍സൈക്കിളായി സ്ഥാനം പിടിച്ചു.
Read Also: ഫാസ്ടാഗ് വാര്‍ഷിക പാസ് ഓഗസ്റ്റ് 15 മുതല്‍: പക്ഷെ ഈ പണി കാണിച്ചാല്‍ പ്രശ്നമാകും
പുറത്തിറക്കി വെറും 18 മാസത്തിനുള്ളില്‍ മോട്ടോര്‍സൈക്കിൾ പിൻവലിച്ചു. ഹീറോ മാവ്റിക് 440-ന് 440 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച്, 6-സ്പീഡ് ഗിയര്‍ബോക്സ് എന്നിവയുമുണ്ട്. 6000 rpm-ല്‍ 27 bhp കരുത്തും 4000 rpm-ല്‍ 36 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിവുണ്ട്.
The post പ്രീമിയം ബൈക്ക് പ്രേമികൾക്കൊരു സങ്കടവാർത്ത; ഈ മോഡൽ നിർത്തലാക്കി ഹീറോ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/0xX1Tuf

No comments:
Post a Comment