‘നോട്ട് നിരോധനം മുതൽ തുടങ്ങിയ ഈ ദ്രോഹത്തിന് ഒരു അവസാനമില്ലേ?’;യു പി ഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുന്നതിൽ മന്ത്രി വി ശിവൻകുട്ടി - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

‘നോട്ട് നിരോധനം മുതൽ തുടങ്ങിയ ഈ ദ്രോഹത്തിന് ഒരു അവസാനമില്ലേ?’;യു പി ഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുന്നതിൽ മന്ത്രി വി ശിവൻകുട്ടി

Wednesday, August 06, 2025
minister v sivankutty

യു പി ഐ ഇടപാടുകളിൽ ചാർജ് ഈടാക്കാൻ ഒരുങ്ങുന്ന റിസർവ് ബാങ്കിന്റെ പുതിയ തീരുമാനത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിമർശനം. യു പി ഐ ഇടപാടുകൾക്കും ചാർജ് ഏർപ്പെടുത്താൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നു എന്ന സൂചന വരുന്നു. വാർത്ത ശരിയാണെങ്കിൽ സൗജന്യമായി നടന്നുവന്ന ഫോൺപേ, ഗൂഗിൾപേ ഇടപാടുകൾക്ക് ഇനി പണം നൽകേണ്ടി വരും എന്നർത്ഥം. നോട്ട് നിരോധനം മുതൽ തുടങ്ങിയ ഈ ദ്രോഹത്തിന് ഒരു അവസാനമില്ലേ? എന്നാണ് മന്ത്രി കുറിച്ചത്.

Also read:‘യുഎസിനെതിരെ ആഗോളതലത്തിൽ കൂട്ടായ്‌മ രൂപപ്പെടുത്തണം’: തീരുവ ചുമത്തിയതിൽ അപലപിച്ച്‌ എം എ ബേബി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :

റിസർവ് ബാങ്കിന്റെ പുതിയ നീക്കങ്ങൾ സാധാരണക്കാരന്റെ പോക്കറ്റ് കൂടുതൽ കാലിയാക്കും!
ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ കറൻസി എന്നൊക്കെ പറഞ്ഞ് സാധാരണക്കാരെ കബളിപ്പിച്ച് കേന്ദ്ര സർക്കാർ ദ്രോഹിക്കുകയാണ്. ആദ്യം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇപ്പോൾ ഇതാ UPI ഇടപാടുകൾക്കും ചാർജ് ഏർപ്പെടുത്താൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നു എന്ന സൂചന വരുന്നു. വാർത്ത ശരിയാണെങ്കിൽ സൗജന്യമായി നടന്നുവന്ന ഫോൺപേ, ഗൂഗിൾപേ ഇടപാടുകൾക്ക് ഇനി പണം നൽകേണ്ടി വരും എന്നർത്ഥം. നോട്ട് നിരോധനം മുതൽ തുടങ്ങിയ ഈ ദ്രോഹത്തിന് ഒരു അവസാനമില്ലേ?

The post ‘നോട്ട് നിരോധനം മുതൽ തുടങ്ങിയ ഈ ദ്രോഹത്തിന് ഒരു അവസാനമില്ലേ?’;യു പി ഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുന്നതിൽ മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/gJFtq8b

No comments:

Post a Comment