
ഗതാഗത കുരുക്ക് പൂർണമായും അവസാനിക്കാതെ മണ്ണുത്തി ഇടപ്പള്ളി ദേശീയ പാത. മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്ന സ്ഥലത്താണ് കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ഏറെ സമയമെടുത്താണ് മുരിങ്ങൂർ കടന്നു പോകുന്നത്. കോടതികളിൽ നിന്നും രൂക്ഷ വിമർശനം ഉണ്ടായിട്ടുപോലും പ്രശ്ന പരിഹാരത്തിന് ദേശീയപാത അതോറിറ്റി യാതൊരു ഇടപെടലും നടത്തിയിട്ടില്ല.
അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടതും അശാസ്ത്രീയമായ ഗതാഗത ക്രമീകരണവുമാണ് വലിയ ഗതാഗത കുരുക്കിന് വഴിയൊരുക്കിയത്. തൃശൂർ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന വാഹനങ്ങളാണ് മണിക്കൂറുകളോളം കുടുങ്ങിയത്. മുരിങ്ങൂർ മുതൽ പോട്ട വരെ വാഹനങ്ങളുടെ നിര നീണ്ടു. പേരാമ്പ്ര, പുതുക്കാട്, ആമ്പല്ലൂർ, എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു ഉണ്ടായി. മണിക്കൂറുകളോളം സമയം എടുത്താണ് വാഹനങ്ങൾ മുരിങ്ങൂർ പിന്നിട്ടത്. മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണം നടക്കുന്ന ഭാഗത്ത് വെള്ളിയാഴ്ച രാത്രി തടി കയറ്റി വന്ന ലോറി മറിഞ്ഞതും ഗതാഗത കുരുക്ക് വർധിക്കാൻ കാരണമായി.
മുരിങ്ങൂരിൽ അടച്ചിട്ടിരുന്ന സർവീസ് റോഡ് പൊലീസ് നിർദേശത്തെ തുടർന്ന് ദേശീയ പാത അധികൃതർ ഇന്നലെ വൈകുന്നേരത്തോടെ തടസ്സങ്ങൾ മാറ്റി ഗതാഗത യോഗ്യമാക്കിയിരുന്നു. മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന പേരാമ്പ്ര, ആമ്പല്ലൂർ എന്നിവിടങ്ങളിലും ഏറെ സമയമെടുത്താണ് വാഹനങ്ങൾ കടന്നുപോകുന്നത്.
The post കോടതികളിൽ നിന്നും രൂക്ഷ വിമർശനം, കേള്‍ക്കാത്ത പോലെ ദേശീയപാത അതോറിറ്റി: കുരുങ്ങി മണ്ണുത്തി ഇടപ്പള്ളി ദേശീയ പാത appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/cJw4xhH

No comments:
Post a Comment