
രാവിലെ ബ്രേക്ക്ഫാസ്റ്റിനോ രാത്രി ഡിന്നറിനോ ഒക്കെ എളുപ്പത്തിൽ ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഗോതമ്പ് ദോശ. കൃത്യമായ അളവിൽ മാവ് കലക്കിയത് മാത്രമേ രുചികരമായ ദോശ ഉണ്ടാക്കാൻ കഴിയു. എങ്ങനെ നല്ല മൊരിഞ്ഞ ഗോതമ്പ് ദോശ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
ഒരു കപ്പ് ഗോതമ്പ് പൊടി
രണ്ട് സ്പൂൺ മല്ലിയില (അരിഞ്ഞത്)
അര ടീസ്പൂൺ ജീരകം
ആവശ്യത്തിന് ഉപ്പ്
വെള്ളം (മാവ് കലക്കാൻ ആവശ്യമായ അളവിൽ)
നെയ്യ് (ചുട്ടെടുക്കാൻ)
ചെറിയ രീതിയിൽ അരിഞ്ഞ പച്ചക്കറികൾ (സവാള, കാരറ്റ് മുതലായവ – ഓപ്ഷണൽ)
Also read: ഉരുളകിഴങ്ങ് കുറുമ ഇങ്ങനെ പരീക്ഷിക്കൂ; മറ്റ് കറികൾ മാറി നിൽക്കും
ഉണ്ടാക്കുന്ന വിധം:
ഒരു ബൗളിൽ ഗോതമ്പ് പൊടി, മല്ലിയില, ജീരകം, ഉപ്പ് എന്നിവ എടുക്കുക. അരിഞ്ഞു വെച്ച പച്ചക്കറികൾ ചേർക്കുക (ഓപ്ഷണൽ). ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് കട്ടയില്ലാതെ കലക്കിയെടുക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ചൂടായ പാനിൽ അൽപ്പം നെയ്യ് പുരട്ടുക. മാവ് ഒഴിച്ച് കനം കുറച്ച് പരത്തുക. ഇരുവശവും മൊരിഞ്ഞു വരുമ്പോൾ എടുത്ത് കഴിക്കാവുന്നതാണ്.
The post ഇങ്ങനെ ഉണ്ടാക്കൂ; ഗോതമ്പ് ദോശ കഴിക്കാർത്തവർ പോലും കഴിച്ച് പോകും appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/vM0RcaZ

No comments:
Post a Comment