
യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശിനിയായയുവതിയുടെ പരാതിയിൽ കൊല്ലം സിറ്റി സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ഡോൺ ബോസ്കോ നഗർ- 78-ൽ കടപ്പുറം പുറമ്പോക്ക് വീട്ടിൽ സ്റ്റാൻലി മകൻ ജോസ് നികേഷ് (37) ആണ് പിടിയിലായത്. യുവതിയുമായി സൗഹൃദത്തിലായിരുന്ന ഇയാൾ ഇവർ തമ്മിലുള്ള നിരവധി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഫോണിൽ സൂക്ഷിച്ചിരുന്നു. പിന്നീട് യുവതി ഇയാളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങാതെ വന്നതോടെ സ്വകാര്യ ദൃശ്യങ്ങൾ യുവതിക്ക് വാട്സാപ്പ് വഴി അയച്ചുകൊടുക്കുകയും യുവാവിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഇവ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് മാനഹാനിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. യുവാവിൽ നിന്നുള്ള മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് യുവതി കൊല്ലം സിറ്റി സൈബർ പോലീസിനെ സമീപിച്ചത്.
ALSO READ: ഗസ്റ്റ് അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; മധ്യപ്രദേശില്‍ വിദ്യാര്‍ഥി അറസ്റ്റില്‍
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയായ ജോസ് നികേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം സിറ്റി ഡി.സി.ആർ.ബി അസ്സി.പോലീസ് കമ്മീഷണർ നസീർ.എ യുടെ മേൽനോട്ടത്തിൽ കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ നന്ദകുമാർ, എ.എസ്്.ഐ ജയകുമാരി, സി.പി.ഓ മാരായ റീജ, അബ്ദുൾ ഹബീബ്, രാഹൂൽ കബൂർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
The post സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; കൊല്ലത്ത് യുവാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/aVn1K57

No comments:
Post a Comment