മഹാരാഷ്ട്രയില്‍ കനത്തമഴ; 120ലധികം പേരെ ഒഴിപ്പിച്ചു, മൂന്ന് മരണം - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

മഹാരാഷ്ട്രയില്‍ കനത്തമഴ; 120ലധികം പേരെ ഒഴിപ്പിച്ചു, മൂന്ന് മരണം

Wednesday, September 17, 2025
heavy rain

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ പെയ്ത കനത്തമഴയില്‍ മൂന്നു പേര്‍ മരിക്കുകയും 120-ലധികം പേരെ ഒഴിപ്പിക്കുകയും ചെയ്തതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 3 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളില്‍ കൊങ്കണ്‍, ഗോവ, വടക്കന്‍ മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, സൗത്ത് സെന്‍ട്രല്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മിതമായതോ വളരെ കനത്തതോ ആയ മഴ മുന്നറിയിപ്പുണ്ട്. ഈ സമയത്ത്, കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് പ്രവചനം

മറാഠാവാഡയിലെ എട്ടു ജില്ലകളില്‍ അഞ്ചിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴ പെയ്തു. സെപ്റ്റംബര്‍ മാസങ്ങളില്‍ പെയ്ത കനത്ത മഴ സംസ്ഥാനത്തെ 30 ജില്ലകളില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. കനത്ത മഴയ്ക്ക് ശേഷം ചില ജില്ലകളിലെ പഞ്ചനാമ പൂര്‍ത്തിയാക്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.

Also read – ട്രെയിന്‍ യാത്രക്കാര്‍ക്ക് ഓരോ സ്ഥലത്തെയും തനത് രുചി ആസ്വദിക്കാം; സൊമാറ്റോയുമായി സഹകരിച്ച് മേക്ക്മൈട്രിപ്പ്

നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. ബീഡിനെയും അഹല്യനഗറിനെയുമാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും നടത്തിയതായും 120-ലധികം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഒഴിപ്പിക്കലിനും അടിയന്തര ദുരിതാശ്വാസത്തിനും പ്രാദേശിക ഭരണകൂടത്തെ സഹായിക്കാന്‍ എന്‍ഡിആര്‍എഫ് സംസ്ഥാനത്തുട നീളം 12 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന ഏജന്‍സികള്‍ക്കും ജില്ലാ ഭരണകൂടത്തിനും പുറമേ അഗ്‌നിരക്ഷാ ബ്രിഗേഡുകള്‍, പോലീസ് യൂണിറ്റുകള്‍, പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.

എന്‍ഡിആര്‍എഫിനെ ബീഡില്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ കരസേന യൂണിറ്റിനെ തിരിച്ചയച്ചതായി അദ്ദേഹം പറഞ്ഞു. അണക്കെട്ടുകള്‍, നദികള്‍, ദുര്‍ബലമായ ഗ്രാമങ്ങള്‍ എന്നിവ അധികൃതര്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും കാലവര്‍ഷം സജീവമായതിനാല്‍ മറാഠാവാഡയുടെയും വിദര്‍ഭയുടെയും ചില ഭാഗങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

The post മഹാരാഷ്ട്രയില്‍ കനത്തമഴ; 120ലധികം പേരെ ഒഴിപ്പിച്ചു, മൂന്ന് മരണം appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/4VQgG3i

No comments:

Post a Comment