
മഹാരാഷ്ട്രയിൽ രണ്ടു ദിവസമായി തുടരുന്ന ദുരിതപ്പെയ്ത്തിൽ കനത്ത നാശനഷ്ടം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മറാത്ത്വാഡ മേഖലയിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങൾ നിർണായകമായിരിക്കുമെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയിലുടനീളമുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ച് നൽകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ഈ മാസം ഇത് രണ്ടാം തവണയാണ് ശക്തമായ മഴ പെയ്യുന്നത്, മേഖലയിലുടനീളമുള്ള വിളകൾക്കും വീടുകൾക്കും നാശനഷ്ടം സംഭവിച്ചു.
മറാത്ത്വാഡ മേഖലയിലെ എട്ട് ജില്ലകളിലും പശ്ചിമ മഹാരാഷ്ട്രയിലെ സോളാപൂരിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. അണക്കെട്ടുകളും നദികളും നിറഞ്ഞൊഴുകിയതിനാൽ നിരവധി ഗ്രാമങ്ങളുമായുള്ള ആശയവിനിമയം തകരാറിലായി, നദീതീരങ്ങളിലെ ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി താമസിപ്പിച്ചു.
Also Read: ഹൈദരാബാദിലെ ജനവാസ മേഖലകൾ കീഴടക്കി പാമ്പുകളും ഇഴജന്തുക്കളും; ദുരിതത്തിലായി പ്രദേശവാസികൾ
അതെ സമയം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ വായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്ന് ശിവസേന യുബിടി മേധാവി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. വിഷയം ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. സർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിയെ കടന്നാക്രമിച്ച മുൻ മുഖ്യമന്ത്രി, ഭരണകക്ഷിക്ക് എങ്ങനെ ഭരിക്കണമെന്ന് അറിയില്ലെന്നും കുറ്റപ്പെടുത്തി .
കർഷകർക്ക് വിളകൾ നഷ്ടപ്പെട്ടുവെന്നു മാത്രമല്ല, കനത്തമഴയിൽ കൃഷിയിടങ്ങളിലെ ഫലഭൂയിഷ്ഠമായ മണ്ണ് ഒലിച്ചുപോയതായും ഉദ്ധവ് താക്കറെ പറഞ്ഞു. കർഷകർക്ക് വീണ്ടും വിതയ്ക്കാനായി കൃഷിയിടങ്ങൾ ഒരുക്കാൻ കുറഞ്ഞത് മൂന്നുമുതൽ അഞ്ചുവർഷംവരെ എടുക്കുമെന്ന് താക്കറെ ചൂണ്ടിക്കാട്ടി. കൃഷിനാശം സംഭവിച്ച കർഷകർക്ക് ഹെക്ടറിന് 50,000 രൂപവീതം സംസ്ഥാനസർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു.
The post മഹാരാഷ്ട്രയിൽ കനത്ത മഴ: 12,000 പേർ ക്യാമ്പുകളിൽ; 6 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, മുംബൈ-കൊങ്കൺ-മറാത്ത്വാഡയിൽ റെഡ് അലർട്ട് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/GFBwe97

No comments:
Post a Comment