
ഏറെക്കാലമായി പ്രചരിച്ചിരുന്ന ഒരു അഭ്യൂഹമാണ് വെനസ്ഡേ സീസൺ 2വിൽ ലേഡി ഗാഗ പ്രത്യക്ഷപ്പെടുമെന്ന്. അഭ്യൂഹങ്ങളെ ശരിവെച്ചുകൊണ്ട് “വോ തൈസെൽഫ്” എന്ന് പേരിട്ടിരിക്കുന്ന, സീസൺ രണ്ടിലെ ആറാമത്തെ എപ്പിസോഡിൽ റോസലിൻ റോട്ട്വുഡായി ലേഡി ഗാഗ അതിഥി വേഷത്തിലെത്തുകയും ചെയ്തു.
പക്ഷെ പ്രതീക്ഷിച്ചിരുന്ന അതിഥി വേഷം ആരാധകരെ നിരാശരാക്കുകയാണ് ഉണ്ടായത്. കാരണം അതിഥി വേഷത്തിലെത്തിയ ലേഡി ഗാഗയെ സ്ക്രീനിൽ രണ്ടു മിനിറ്റിൽ താഴെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. പരിമിതമായ സ്ക്രീൻ സമയത്തിലുള്ള അതൃപ്തി ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.
Also Read: കളക്ഷനിൽ ഇനി ലോകയ്ക്ക് മലയാള സിനിമയിൽ തകർക്കാൻ ബാക്കി ഉള്ളത് ആറ് റെക്കോർഡുകൾ
മൂന്ന് മിനിറ്റും 48 സെക്കൻഡും ദൈർഘ്യമുള്ള “ദി ഡെഡ് ഡാൻസ്” എന്ന സൗണ്ട് ട്രാക്കിൽ ഉള്ളതിനേക്കാൾ ചെറിയ വേഷമാണ് ഇതെന്നാണ് ചിലരുടെ പ്രതികരണമെങ്കിൽ. രണ്ടു മിനിറ്റിൽ താഴെയുള്ള റോൾ ആയതിനാൽ മികച്ച അതിഥി താരത്തിനുള്ള വിഭാഗത്തിൽ എമ്മിയിൽ മത്സരിക്കാൻ പോലും സാധിക്കില്ലെന്നാണ് മറ്റൊരു പ്രതികരണം. സീസൺ 3 ൽ അർഹിക്കുന്ന സ്ക്രീൻ ടൈം ലഭിച്ച് ലേഡി ഗാഗ തിരിച്ചെത്തുമെന്ന പ്രതീക്ഷയും ചില ആരാധകർ പങ്കുവെച്ചു.
The post വെനസ്ഡേ സീസൺ 2 ആരാധകരെ ഞെട്ടിച്ച കാമിയോ: പക്ഷെ പ്രതികരണം നിരാശ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/SZDgxhL

No comments:
Post a Comment