
സിപിഐ 25ാം പാർട്ടി കോൺഗ്രസിന് ചണ്ഡീഗഡിൽ സമാപനം. ഡി രാജയെ മൂന്നാം തവണയും ജനറൽ സെക്രട്ടറി ആയി പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു.
ദേശീയ കൗൺസിൽ, 9 അംഗ കൺട്രോൾ കമ്മീഷൻ, 25 അംഗ ദേശീയ എക്സിക്യൂട്ടീവ്, 11 അംഗ ദേശീയ സെക്രട്ടറിയറ്റ് എന്നിവയാണ് സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി തന്നെ വിശസിച്ചതിന് നന്ദിയെന്ന് ഡി രാജ പ്രതികരിച്ചു. വലിയ വെല്ലുവിളക് ആണ് മുന്നിലുള്ളത്. പാർട്ടിയെ ശക്തിപ്പെടുന്നതടക്കമുള പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ഡി രാജ പറഞ്ഞു.
ALSO READ: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും
ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്നും 12 അംഗങ്ങൾ ആണുള്ളത്. ബിനോയ് വിശ്വം, കെപി രാജേന്ദ്രൻ, പി പി സുനീർ ,കെ രാജൻ ,പി പ്രസാദ് ,ജെ ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ ,ജി ആർ അനിൽ , രാജാജി മാത്യു ,പി വസന്തം എന്നിവർക്ക് പുറമെ ഇ ചന്ദ്രശേഖരൻ, കാനം രാജേന്ദ്രൻ എന്നിവരുടെ ഒഴുവിലേക്ക് ഗോവിന്ദൻ വള്ളിക്കാപ്പിൽ ,ടി ജെ ആഞ്ചലോസ് എന്നിവരെയും തെരഞ്ഞെടുത്തു . ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തിൽ നിന്നും കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു. ദേശീയ എക്സിക്യൂട്ടീവിൽ ബിനോയി വിശ്വം, പ്രകാശ് ബാബു, കെപി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എന്നിവർ ഉൾപ്പെടുത്തി. പിപി സുനീറിനെ ദേശീയ നിർവാഹക സമതിയിലും ഉൾപെടുത്തി.
The post സിപിഐ 25ാം പാർട്ടി കോൺഗ്രസിന് സമാപനം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/UDBOELg

No comments:
Post a Comment