
ദിനംപ്രതി എ ഐ നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ലളിതമാക്കിയിട്ടുണ്ട്. അതേസമയം, ഗുണങ്ങൾക്കൊപ്പം പുതിയ വെല്ലുവിളികളും ഉയരുന്നുണ്ട്. ചിലകാര്യങ്ങൾ സത്യമാണ് അതോ എ ഐ ഉപയോഗിച്ച നിർമിച്ചതാണോ എന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തി നിൽക്കുകയാണ് ഇന്ന്.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമത്തിൽ ഏറെ ചർച്ചയായിരിക്കുന്നത്. ഒറ്റനോട്ടത്തിൽ, ഒരു അമ്മ, അവരുടെ കുഞ്ഞ്, വളർത്തുനായ എന്നിവർ ഉൾപ്പെട്ട ധീരമായ ഒരു കഥയായി ഇത് തോന്നുന്നു. ഒരു വലിയ അപകടത്തിൽ നിന്ന് കുട്ടിയെ നായ രക്ഷിക്കുന്നു. വീഡിയോയിലെ ഓവർലേ ടെക്സ്റ്റിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “മുതിർന്നയാൾക്ക് ഒരു പരിഭ്രമവും ഉണ്ടായില്ല. എന്നാൽ നായയുടെ ആറാം ഇന്ദ്രിയം അത് ഉടൻ തിരിച്ചറിഞ്ഞു.” ഈ അടിക്കുറിപ്പ് ക്ലിപ്പിന് കൂടുതൽ വൈകാരികത നൽകുകയും പലരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
വീഡിയോയുടെ ആധികാരികതയിലാണ് വ്യാപക ചർച്ച നടക്കുന്നത്. പലരും പറയുന്നത് വീഡിയോ എ ഐ നിർമ്മിതമാണെന്നാണ്. എന്നാൽ ഒറിജിനലിനെ വെല്ലും വിധത്തിലാണ് വീഡിയോ നിർമിച്ചിരിക്കുന്നത്.
The post ഒർജിനലോ എ ഐയോ? ചർച്ചയായി കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/XdtojkV
(@therealdogmani)
No comments:
Post a Comment