
ഇൻഡോര്‍: മദ്യപിച്ച് ട്രക്ക് ഓടിച്ച ഡ്രൈവര്‍ വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റി. അപകടത്തില്‍ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച എയർപോർട്ട് റോഡിലെ ശിക്ഷക് നഗറിലേക്കാണ് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറിയത്. ആളുകളെ ഇടിച്ചുതെറിപ്പിച്ച ട്രക്ക് നിരവധി വാഹനങ്ങളും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ട്രക്കിന് തീപിടിക്കുകയും ചെയ്തു.
Also Read: ജ്വല്ലറി ജീവനക്കാര്‍ക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം; 1250 പവന് കവര്‍ന്ന് മോഷ്ടാക്കള്‍
സംഭവത്തെ പറ്റി പൊലീസ് വിവരിക്കുന്നത് ഇപ്രകാരമാണ്. അമിതമായി മദ്യപിച്ചിരുന്ന ട്രക്ക് ഡ്രൈവര്‍ രാമചന്ദ്ര നഗർ ജങ്ഷനില്‍ വെച്ച് രണ്ട് ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയും. ട്രക്കിനടിയില്‍ കുരുങ്ങിയി ബൈക്ക് വലിച്ചിഴച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയും ചെയ്തു. പിന്നീട് നിയന്ത്രണം വിട്ട ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കോപാകുലരായ പ്രദേശവാസികള്‍ ട്രക്കിന് തീവെച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രക്കിനടിയില്‍ കുരുങ്ങിയ ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് ട്രക്കിന് തീപിടിച്ചതെന്നാണ് ദൃക്സാക്ഷികളുടെ വിവരണം. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
The post ഇൻഡോറില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി: മൂന്ന് മരണം, നിരവധി പേര്‍ക്ക് പരുക്ക് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/JzDFAIU

No comments:
Post a Comment