
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എറണാകുളം ഡി സി പി വിനോദ് പിള്ളയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫ് ആണ് കേസ് അന്വേഷിക്കുക. നിലവിൽ കേസ് അന്വേഷിക്കുന്ന സൗത്ത് എ സി പി രാജ്കുമാറും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ സിറാജ് ഡി ജി പിക്ക് അപേക്ഷ നൽകിയിരുന്നു.
ALSO READ; ഏഴ് ജീവിതങ്ങൾക്ക് ജീവനാകും; അവയവദാനം നടത്തിയ പതിനെട്ടുകാരനെ കുറിച്ച് പോസ്റ്റുമായി മന്ത്രി വീണാ ജോർജ്
നടൻ സൗബിൻ ഷാഹിർ ആണ് കേസിൽ പ്രധാന പ്രതി. സിനിമയുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപയോളം ചിലവാക്കിയ തന്നെ ലാഭ വിഹിതം നല്കാതെ കബളിപ്പിച്ചു എന്നാണ് സിറാജിൻ്റെ പരാതി. മരട് പൊലീസ് ആണ് സൗബിനെ പ്രതി ചേർത്ത് കേസെടുത്തത്. പ്രതികൾ പിന്നീട് പരാതിക്കാരന് 5.99 കോടി രൂപ തിരിച്ചു നൽകിയിരുന്നു. കുറ്റകൃത്യം നടന്നതായി റിപ്പോർട്ട് നൽകിയ ശേഷം മാത്രമാണ് പ്രതികൾ പണം നൽകിയത് എന്നും പൊലീസിന് വ്യക്തമായിരുന്നു.
The post ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/2nAOcLe

No comments:
Post a Comment