
വോട്ട് മോഷണത്തിൽ രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ തെറ്റും അടിസ്ഥാന രഹിതവുമാണെന്ന വാദത്തിൽ ഉറച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.. രാഹുൽ ഉന്നയിച്ചിരിക്കുന്ന ആരോപണം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണ്. അന്ന് ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നുമാണ് കമ്മീഷൻ പറയുന്നത്. അതിനിടെ വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷനുമെത്തി.
2023 ഫെബ്രുവരി 21 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 2022 ഡിസംബറിൽ അലന്ദ് മണ്ഡലത്തിലെ 6018 വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫോം ഏഴ് അനുസരിച്ചുള്ള അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്രയും അപേക്ഷകൾ ലഭിച്ച സാഹചര്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും 24 അപേക്ഷകൾ മാത്രമാണ് യഥാർത്ഥമെന്ന് കണ്ടെത്തിയതെന്നുമാണ് കർണാടക തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. തെറ്റായ അപേക്ഷകൾ തള്ളുകയും ചെയ്തുവെന്നും കമ്മിഷന് പറയുന്നു. എന്നൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ആണ് ഉണ്ണയിക്കുന്നതെന്ന് അനുരാഗ് സിംഗ് താക്കൂർ മാത്രമാണ് രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനത്തിന് പിന്നാലെ ബിജെപിയിൽ നിന്നും പ്രതികരിച്ചത്.
The post രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ തെറ്റും അടിസ്ഥാന രഹിതവും; വാദത്തിൽ ഉറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/XoqA0hR

No comments:
Post a Comment