
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സുപ്രിം കൗണ്‍സില്‍ അപലപിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മേലുണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ തടയാവുന്ന രീതിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ രൂപപ്പെടുത്തുമെന്നും സുപ്രിംകൗണ്‍സില്‍ അറിയിച്ചു. ജിസിസി രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് ഖത്തറിൽ ചേർന്ന ഗൾഫ് കോപ്പറേഷൻ കൗൺസിൽ പറഞ്ഞു. ജിസിസി ഡിഫൻസ് കൗൺസിൽ അടിയന്തര യോഗം ചേരും. ഭീഷണികളെ ഒരുമിച്ച് ചെറുക്കാൻ ആണ് നിർദേശം. ദോഹയിൽ ആയിരിക്കും യോഗം. സുപ്രീം മിലിറ്ററി കമ്മിറ്റിയും ചേരും. ജിസിസി രാജ്യങ്ങളുടെ പ്രതിരോധ സാഹചര്യവും ഭീഷണി സാധ്യതകളും വിലയിരുത്തും. സംയുക്ത പ്രതിരോധം തീർക്കാൻ ആണ് ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
”ജിസിസി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണ്. ജിസിസി ചാര്‍ട്ടറിനും സംയുക്ത പ്രതിരോധ കരാറിനും അനുസൃതമായി അവയില്‍ ഏതെങ്കിലുമൊന്നിനെതിരെയുള്ള ഏതൊരു ആക്രമണവും എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമാണ്.”- ദോഹയില്‍ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ നടന്ന അസാധാരണമായ സെഷന് ശേഷം പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
ALSO READ: ഓട്ടോമാറ്റിക് വാഹന പരിശോധനാ സംവിധാനം: ഗതാഗതസുരക്ഷാ രംഗത്ത് സാങ്കേതിക ചുവടുമാറ്റത്തിന് കുവൈത്ത്
ഇക്കഴിഞ്ഞ ഒൻപതിന് ഹമാസ് നേതാക്കൾ താമസിക്കുന്ന പാർപ്പിട സമുച്ചയത്തിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇതിനുപിന്നാലെ അറബ് – ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചുചേർക്കുകയായിരുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ- ഓപ്പറേഷനിലെ നേതാക്കളും 22 അംഗ അറബ് ലീഗിലെ രാഷ്ട്രനേതാക്കളും ഉച്ചകോടിയിൽ സംബന്ധിക്കുന്നു. ഞായറാഴ്ച ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം തയ്യാറാക്കിയ കരട് പ്രസ്താവന ഉച്ചകോടി ചർച്ച ചെയ്യും. ഇസ്രായേലിന്റെ “വംശഹത്യ, വംശീയ ഉന്മൂലനം, പട്ടിണി മരണം, പട്ടിണി മറയാക്കിയുള്ള ആക്രമണം എന്നിവയെ അടിസ്ഥാനമാക്കിയാണ് കരട് പ്രസ്താവന തയ്യാറാക്കിയിട്ടുള്ളത്. ഇസ്രയേലിന്റെ നിലപാടുകളും നടപടികളും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാധ്യതകളെ പാടെ ഇല്ലാതാക്കുന്നുവെന്ന് കരട് പ്രസ്താവന വ്യക്തമാക്കുന്നതായി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു.
The post ‘ഒന്നിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ളതായി കണക്കാക്കും, ഒരുമിച്ച് നേരിടും’; ഇസ്രയേലിന് താക്കീതുമായി ഗൾഫ് കോപ്പറേഷൻ കൗൺസിൽ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/wcuvJxM

No comments:
Post a Comment