
മുംബൈയിൽ താനെ വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷം കളറാക്കി സിനിമാ സീരിയൽ താരങ്ങൾ. ചടങ്ങിൽ സമാജത്തിന്‍റെ കീഴിലുള്ള ഇംഗ്ലീഷ് സ്കൂളിൻ്റെ രജതജൂബിലി ആഘോഷവും നടന്നു. പാവപ്പെട്ടവരുടെ കുട്ടികൾക്കു പഠിക്കാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ആവശ്യകത മനസ്സിലാക്കിയാണ് രണ്ടായിരത്തിൽ സമാജം വിദ്യാലയം ആരംഭിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആയിരുന്ന വാഗ്ലെ എസ്റ്റേറ്റിൽ എഴുപതുകളിൽ രൂപീകരിച്ച സംഘടനയാണ് വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ.
സെപ്റ്റംമ്പർ 20ന് (ശനി) മുളുണ്ട് കാളിദാസ് ഹാളിൽ നടന്ന സാംസ്കാരിക പരിപാടിയിൽ പ്രസിഡന്റ് ജയന്ത് കെ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രമീള സുരേന്ദ്രൻ, ട്രഷറർ ഹരിദാസ് കെ ബി, പ്രോഗ്രാം കൺവീനർ കെ നടരാജൻ, ചെയർ പേഴ്‌സൺ മണി നായർ എന്നിവർ വേദി പങ്കിട്ടു. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ ആദരിച്ചു.
പാവപ്പെട്ടവരുടെ കുട്ടികൾക്കു പഠിക്കാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ആവശ്യം മനസ്സിലാക്കിയാണ് 2000 ൽ WEMA ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചതെന്ന് പ്രസിഡന്റ് ജയന്ത് നായർ പറഞ്ഞു. കൂടുതൽ സ്ഥല സൗകര്യവും ആധുനിക പഠനോപകരണങ്ങങ്ങളും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണ് സംഘടനാ പ്രവർത്തകരെന്നും ജയന്ത് നായർ വ്യക്തമാക്കി.
തുടർന്ന് അരങ്ങേറിയ പ്രമുഖ സിനിമ-സീരിയൽ താരങ്ങൾ അണിനിരന്ന മെഗാ കോമഡി ഷോ ആസ്വാദക പ്രീതി നേടി. സൗമ്യ പിള്ള, നോബി, അസീസ് നെടുമങ്ങാട്, റിയാസ് നർമ്മകല, അഖിൽ തുടങ്ങി കോമഡി താരങ്ങളുടെ വലിയൊരു നിരയാണ് സംഗീത ഹാസ്യ പരിപാടിക്ക് തിളക്കമേകിയത്.
The post കളറായി താനെ വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/Ixs9z4n

No comments:
Post a Comment