സംസ്ഥാന സർക്കാരിന്റെ ഇ-ഗവേണൻസ് അവാർഡ് ‘ഹരിതമിത്രം’ ആപ്ലിക്കേഷന് - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

സംസ്ഥാന സർക്കാരിന്റെ ഇ-ഗവേണൻസ് അവാർഡ് ‘ഹരിതമിത്രം’ ആപ്ലിക്കേഷന്

Saturday, September 27, 2025
HARITHAMITHRAM APP

ഡിജിറ്റൽ പ്രോസസ് റീ-എൻജിനീയറിങ് വിഭാഗത്തിൽ കേരള സർക്കാരിന്റെ ഇ-ഗവേണൻസ് അവാർഡ് ശുചിത്വ മിഷന്റെ ഹരിതമിത്രം ആപ്ലിക്കേഷന് ലഭിച്ചു. മാലിന്യസംസ്‌കരണത്തിനായി ഡിജിറ്റൽ സംവിധാനങ്ങളിൽ നടപ്പാക്കിയ മുന്നേറ്റത്തിനും ഹരിതകർമ്മസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കിയതിനുമുള്ള അംഗീകാരമാണിത്.

സംസ്ഥാനത്താകെ 37363 ഹരിതകർമസേനാംഗങ്ങൾ ഇപ്പോൾ അജൈവമാലിന്യശേഖരണം നടത്തുന്നത് ഹരിതമിത്രം ആപ്ലിക്കേഷൻ വഴിയാണ് മോണിട്ടർ ചെയ്യുന്നത്. മാലിന്യം ശേഖരിക്കുന്ന ഒരോ വീട്ടിലും സ്ഥാപനത്തിലും പതിച്ചിട്ടുള്ള ക്യൂ.ആർ.കോഡ് വഴി ഹരിതമിത്രം ആപ്ലിക്കേഷനിലേക്ക് വിവരങ്ങൾ നല്കുന്നതിനാൽ സംസ്ഥാനത്താകെയുള്ള മാലിന്യശേഖരണം ഇതുവഴി വിലയിരുത്താൻ കഴിയുന്നു. ഹരിതകർമസേനയുടെ സേവനം കൃത്യമായി എല്ലാ വീട്ടിലും സ്ഥാപനത്തിലും എത്തുന്നുണ്ടോ എന്ന വിവരവും ഓരോ തദ്ദേശസ്ഥാപനപരിധിയിലും ശേഖരിക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ കണക്കുകൾ, ജില്ലാ, സംസ്ഥാനതല ക്രോഡീകരണം എന്നിവയും ഇതുവഴി ലഭിക്കുന്നു. ഇതൊടൊപ്പം ഉപഭോക്താക്കൾക്ക് മാലിന്യശേഖരണത്തിനുള്ള ഷെഡ്യൂൾ അറിയാനും പരാതികൾ ഉന്നയിക്കാനുമുള്ള സംവിധാനവും ലഭ്യമാണ്.

ALSO READ: കലയുടെ രാപ്പകലുകൾക്ക് ജനുവരി 7 ന് കൊടിയേറും: മാറ്റുരക്കുന്നത് 14000 കുരുന്നുകൾ; എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും 1,000 രൂപ ഗ്രാൻഡ്

2025 മാർച്ച് മാസത്തെ കണക്കനുസരിച്ച് ഹരിതകർമസേനവഴിയുള്ള മാലിന്യശേഖരണം ഉപയോഗപ്പെടുത്തുന്ന വീടുകളും സ്ഥാപനങ്ങളുമായി 89.5 ലക്ഷം ഇടങ്ങളിൽ ഹരിതമിത്രം ക്യൂ.ആർ. കോഡ് സ്ഥാപിച്ചതിൽ 88.27 ലക്ഷം വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യശേഖരണം നടത്തിയതായി ഹരിതമിത്രം ഡാറ്റ സൂചിപ്പിക്കുന്നു. 99 ശതമാനം സേവനം നല്കാൻ കഴിഞ്ഞത് ഈ ആപ്ലിക്കേഷന്റെയും മാലിന്യ ശേഖരണത്തിന്റെയും ഫലപ്രാപ്തിയുടെ തെളിവാണ്.

ALSO READ: ‘തുരുത്തി രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ പദ്ധതി’; വീട് ലഭിക്കുന്നവരുടെ സന്തോഷത്തിൽ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി, പദ്ധതിക്ക് തുരങ്കം വയ്ക്കാൻ നടന്നവർക്ക് വിമർശനം

ഹരിതമിത്രം ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് ‘ഹരിതമിത്രം 2.0’ ആഗസ്റ്റ് 17-ന് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എം. ബി.രാജേഷ് ലോഞ്ച് ചെയ്തിരുന്നു. ഇൻഫർമേഷൻ കേരള മിഷനായിരുന്നു പരിഷ്‌കരിച്ച പതിപ്പിന്റെ സാങ്കേതിക നിർവഹണച്ചുമതല. വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉപഭോക്താക്കൾക്ക് യു.പി.ഐ. വഴി പ്രതിമാസ സേവന നിരക്ക് നൽകുന്നതിനുള്ള സംവിധാനം ഇതിലുണ്ട്.
തിരുവനന്തപുരത്ത് ഐ.എം.ജി.യിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് അവാർഡ് ഏറ്റുവാങ്ങി.

The post സംസ്ഥാന സർക്കാരിന്റെ ഇ-ഗവേണൻസ് അവാർഡ് ‘ഹരിതമിത്രം’ ആപ്ലിക്കേഷന് appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/y9dXQD2

No comments:

Post a Comment