
വധശ്രമ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങി അടുത്ത ദിവസം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി യുവാവ്. കൊല്ലത്ത് ആണ് സംഭവം. പുറത്തിറങ്ങി ജയിലിന് മുൻപിൽ റീൽസ് അടക്കം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു പ്രതി. തുടർന്ന് പിറ്റേദിവസം തന്നെ ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായി.
കൊല്ലം വടക്കേവിള മുള്ളുവിളയിൽ ശ്യാം ആണ് പിടിയിലായത്. വിപണിയിൽ അഞ്ചര ലക്ഷം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് ഇയാളുടെ ബെഡ് റൂമിൽ പ്ലാസ്റ്റിക് കവറിലാക്കി വച്ച നിലയിൽ കണ്ടെത്തിയത്.
Read Also: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇക്കഴിഞ്ഞ ദിവസം ഇരവിപുരം പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ജയിലിലേക്ക് പോകുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ ഇയാൾ ആംഗ്യഭാഷയിൽ കളിയാക്കിയിരുന്നു. പിന്നീട് ജാമ്യം നേടുകയും ജയിലിന് മുൻപിൽ റീൽ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനകം തന്നെ നിരവധി കേസുകളിൽ പ്രതിയാണ് ശ്യാം. സിറ്റി ഡാൻസാഫ് ടീമും ഇരവിപുരം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
The post വധശ്രമ കേസിൽ പുറത്തിറങ്ങി പിറ്റേന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; സംഭവം കൊല്ലത്ത് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/Qy3I6dH

No comments:
Post a Comment