കൈ പൊള്ളിയാലും കൈക്കലാക്കാൻ ആളുകളേറെ; ഓണക്കാലത്ത് ചിപ്സിന്റെ വില ഇങ്ങനെ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

കൈ പൊള്ളിയാലും കൈക്കലാക്കാൻ ആളുകളേറെ; ഓണക്കാലത്ത് ചിപ്സിന്റെ വില ഇങ്ങനെ

Wednesday, September 03, 2025
chips onam rate kerala

ഇത്തവണ ഓണം ആഘോഷിക്കുമ്പോൾ തൊട്ടാൽ പൊള്ളുന്ന ഒന്നുണ്ട്. ഓണ സദ്യയിലെ ഏറ്റവും പ്രധാനി. വില കൂടിയാലും ആ വിഭവം ഒഴിവാക്കില്ല എന്നതാണ് മലയാളിയുടെ ഓണസദ്യയുടെ പ്രത്യേകത.

സദ്യവിളമ്പാൻ ഇലയിട്ടാൽ ആദ്യ ട്രിപ്പിൽ എത്തുന്നതാണ് വറുത്തുപ്പേരിയും ശർക്കര ഉപ്പേരിയും. എന്നാൽ പതിവ് തെറ്റിച്ചാണ് ഇവയുടെ വിലക്കയറ്റം. വെളിച്ചണ്ണ വില ഉയർന്നതോടെയാണ് വറുത്തുപ്പേരിയും ശർക്കര ഉപ്പേരിയും സദ്യയിലെ വിലയേറിയ താരമായി മാറിയത്. സദ്യയിലെ ഹൈലൈറ്റ് ആയതുകൊണ്ടുതന്നെ രണ്ടിനെയും ഒഴുവാക്കിയുള്ള ഓണസദ്യ മലയാളിക്കില്ല. എത്ര വിലയെങ്കിലും ഒഴിവാക്കാനും തയ്യാറല്ല. ആദ്യമായാണ് ചിപ്സുകളുടെ വിലക്കയറ്റം ഇത്രയെന്നതാണ് കച്ചവടം നടത്തുന്നവരും പറയുന്നത്. വെളിച്ചെണ്ണ വില തന്നെയാണ് അതിന് കാരണം.

ഇത്തവണ കായ വറവിന് 560-600 രൂപയും നാലു നുറുക്കിന് 540-560 രൂപയും ശര്‍ക്കര ഉപ്പേരിക്ക് 580 രൂപയുമാണ് കിലോയ്ക്ക് വില. ചിപ്‌സ് വിപണിയില്‍ പുതിയ തരംഗമായി മുന്നേറുന്ന പഴം ചിപ്‌സിന് കിലോയ്ക്ക് 480 രൂപയാണ്. നേന്ത്രക്കായയുടേയും വെളിച്ചെണ്ണയുടേയും വില കുറഞ്ഞെങ്കിലും ചിപ്‌സ് പൊള്ളുമെന്ന് ചുരുക്കം.

ALSO READ: ജിഎസ്ടിയിൽ ഇനി മുതൽ രണ്ട് സ്ലാബുകൾ മാത്രം‌; പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ

ഓണമായതോടെ കായ വറുത്തതിൻ്റെ നിർമ്മാണം കൂടി. തിളച്ചു മറയുന്ന എണ്ണയിൽ നിന്ന് വെന്ത് തയ്യാറാവുമ്പോഴും അഹങ്കാരത്തിൻ്റെ തെളിച്ചവുമായി ചിരിക്കുകയാണ് .ഞാനില്ലാതെ എന്ത് സദ്യയെന്ന് ഓർമ്മിപ്പിച്ച്

The post കൈ പൊള്ളിയാലും കൈക്കലാക്കാൻ ആളുകളേറെ; ഓണക്കാലത്ത് ചിപ്സിന്റെ വില ഇങ്ങനെ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/tTbC1Px

No comments:

Post a Comment