‘നിങ്ങള്‍ക്ക് ഞങ്ങളുടെ ശരീരത്തെ വെട്ടി കഷണങ്ങളാക്കാനാകും, എന്നാല്‍ ഈ രാജ്യത്തെ വെട്ടി മുറിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’: സഖാവ് യെച്ചൂരിയുടെ ഓര്‍മ്മയില്‍ നിതീഷ് നാരായണന്റെ വൈകാരിക കുറിപ്പ് - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

‘നിങ്ങള്‍ക്ക് ഞങ്ങളുടെ ശരീരത്തെ വെട്ടി കഷണങ്ങളാക്കാനാകും, എന്നാല്‍ ഈ രാജ്യത്തെ വെട്ടി മുറിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’: സഖാവ് യെച്ചൂരിയുടെ ഓര്‍മ്മയില്‍ നിതീഷ് നാരായണന്റെ വൈകാരിക കുറിപ്പ്

Sunday, September 14, 2025
yechuri

സഖാവ് യെച്ചൂരിയുടെ ഓര്‍മ്മയില്‍ എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനും ഗവേഷകനുമായ ഡോ. നിതീഷ് നാരായണന്‍. ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ രക്തസാക്ഷിയായ സഖാവ് ക്രിസ് ഹാനിക്കൊപ്പം യുവാവായ സഖാവ് സീതാറാം യെച്ചൂരിയുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നീതിഷിന്റെ വൈകാരിക കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരിക്കെ രക്തസാക്ഷിയായ സഖാവ് ക്രിസ് ഹാനിക്കൊപ്പം യുവാവായ സഖാവ് സീതാറാം യെച്ചൂരി. വർണവിവേചന ഭരണകൂടത്തിനെതിരായ പോരാട്ടത്തിലെ ധീര നേതൃത്വമായിരുന്നു ക്രിസ് ഹാനി. ദക്ഷിണാഫ്രിക്കയെ ജനാധിപത്യവത്കരിക്കാനുള്ള ഇടപെടലുകൾക്കിടെ 1993ലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

അതിനും നാല് വർഷം മുൻപ് സീതാറാം യെച്ചൂരിയുടെ വിദ്യാർത്ഥികാല സുഹൃത്തും സഖാവുമായിരുന്ന സഫ്ദർ ഹാഷ്മി കൊല്ലപ്പെട്ടു. സഫ്ദറിനെക്കുറിച്ച് ഒരിക്കൽ വൈകാരികമായി എന്നോട് സംസാരിച്ചിരുന്നു. കൊല്ലപ്പെടുന്നതിൻ്റെ തലേദിവസം റഷ്യയിലേക്ക് പോവുകയായിരുന്ന തന്നെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയ സഫ്ദറിനെ ഓർത്തെടുത്തിരുന്നു.

അതിനും ആറ് വർഷം മുൻപ് കൊല്ലപ്പെട്ട മറ്റൊരു രക്തസാക്ഷിയെക്കുറിച്ചും സീതാറാം ആവേശത്തോടെ ഓർക്കാറുണ്ടായിരുന്നു. 1983 ൽ ആസാമിൽ വിഘടനവാദികൾ ജീവനെടുത്ത എസ് എഫ് ഐ നേതാവ് സഖാവ് നിരഞ്ജൻ താലുക്ദാർ. അക്രമകാരികൾ നിരഞ്ജൻ്റെ ശരീരം വെട്ടിനുറുക്കി പല കഷണങ്ങളാക്കി പല ഇടങ്ങളിലായി ഉപേക്ഷിച്ചു. ആ രക്തസാക്ഷിത്വത്തെ ഓർത്ത് സഖാവ് സീതാറാം പറഞ്ഞത് ഇങ്ങനെയാണ്, അന്ന് എസ് എഫ്ഐ ഉയർത്തിയ മുദ്രാവാക്യം.

‘നിങ്ങൾക്ക് ഞങ്ങളുടെ ശരീരത്തെ വെട്ടി കഷണങ്ങളാക്കാനാകും. എന്നാൽ ഈ രാജ്യത്തെ വെട്ടി മുറിക്കാൻ ഞങ്ങൾ അനുവദിക്കില്ല!’

സഖാവേ,

ഈ നാട് ഓർക്കുന്നു!

The post ‘നിങ്ങള്‍ക്ക് ഞങ്ങളുടെ ശരീരത്തെ വെട്ടി കഷണങ്ങളാക്കാനാകും, എന്നാല്‍ ഈ രാജ്യത്തെ വെട്ടി മുറിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’: സഖാവ് യെച്ചൂരിയുടെ ഓര്‍മ്മയില്‍ നിതീഷ് നാരായണന്റെ വൈകാരിക കുറിപ്പ് appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/OF2mDQd

No comments:

Post a Comment