
കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ നരഹത്യ കേസിൽ, മൃതദേഹത്തിനായുള്ള തെരച്ചിൽ, നാളെ പുനരാരംഭിക്കും.
ലാൻഡ് പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാവും പരിശോധന. കോഴിക്കോട് സരോവരം ട്രേഡ് സെൻ്റർ സമീപത്തെ ചതുപ്പിൽ വിജിലിന്റെ മൃതദേഹം കുഴിച്ചു മൂടി, എന്ന ഒന്നാം ഒന്നാം പ്രതി നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് കഴിഞ്ഞ ആഴ്ച എലത്തൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് പരിശോധന നിർത്തി വെച്ചത്. റിമാൻ്റിൽ കഴിയുന്ന 2 പ്രതികൾക്കായി എലത്തൂർ പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി കോടതി നാളെ പരിഗണിക്കും.
2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചേർന്ന് ചതുപ്പിൽ കുഴിച്ചു മുടി എന്നാണ് മൊഴി.
ALSO READ: എറണാകുളത്ത് 50 ലക്ഷം രൂപയുടെ കഞ്ചാവുമായി ഇതരസംസ്ഥാനക്കാർ പിടിയിൽ
The post കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ നരഹത്യ കേസ്; മൃതദേഹത്തിനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/h2QCgw3

No comments:
Post a Comment