
ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കിയിരിക്കുകയാണ്. ഇതോടെ 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനിമുതൽ നിലവിലുണ്ടാവുക. സാധാരണക്കാരായ ജനങ്ങളെ മുൻനിർത്തിയുള്ള ഈ മാറ്റങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമനാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സുകളേയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. 33 ജീവന്‍രക്ഷാമരുന്നുകള്‍ക്ക് നികുതിയില്ല.
നികുതി കൂടുന്നവയും കുറയുന്നവയും ഇനി പറയാം
നിലവിലെ 12%, 28% സ്ളാബുകൾ നിറുത്തലാക്കാനും 5%, 18% നിരക്കുകൾ തുടരാനുമാണ് തീരുമാനം. 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങൾക്കും ഹിതകരമല്ലാത്തവയ്ക്കും 40 % ജി.എസ്.ടി ഏർപ്പെടുത്തും. നിലവിൽ 12 ശതമാനം നികുതിക്ക് കീഴിലുള്ള ഏകദേശം 99 ശതമാനം ഇനങ്ങളും 5 ശതമാനത്തിലേക്കും 28 ശതമാനം നികുതി ചുമത്തുന്ന 90 ശതമാനം സാധനങ്ങളും 18 ശതമാനം വിഭാഗത്തിലേക്കും മാറും.
ALSO READ: ജിഎസ്ടിയിൽ ഇനി മുതൽ രണ്ട് സ്ലാബുകൾ മാത്രം; പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ
അഞ്ച് ശതമാനം നികുതി: നിത്യോപയോഗ സാധനങ്ങൾ, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ, ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകൾ എന്നിവ ഈ സ്ലാബിൽ വരും.
പതിനെട്ട് ശതമാനം നികുതി: ടി.വി., സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ഓട്ടോ പാർട്സ്, മൂന്ന് ചക്ര വാഹനങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. 350 സി.സി.യിൽ താഴെയുള്ള ചെറിയ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നികുതി 28-ൽ നിന്ന് 18 ശതമാനമായി കുറയും.
40 ശതമാനം നികുതി: ആഡംബര കാറുകൾ, സ്വകാര്യ വിമാനങ്ങൾ, വലിയ കാറുകൾ, ഇടത്തരം കാറുകൾ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.
രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ജിഎസ്ടി നിരക്കിലെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതെന്ന് കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേയും ധനമന്ത്രിമാര്‍ക്ക് നിര്‍മല നന്ദി പറയുകയും ചെയ്തു.
The post ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സുകള്‍ക്ക് ജിഎസ്ടിയില്ല; ജി.എസ്.ടിയിലെ സമഗ്രമായ മാറ്റങ്ങൾ ഇങ്ങനെ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/sl3cyob

No comments:
Post a Comment