ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടനോ? അമേരിക്കൻ മധ്യസ്ഥ സംഘം ഇന്ന് ദില്ലിയിലെത്തും - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടനോ? അമേരിക്കൻ മധ്യസ്ഥ സംഘം ഇന്ന് ദില്ലിയിലെത്തും

Monday, September 15, 2025
India-US trade deal talks to resume today

ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും.
ചർച്ചക്കായി യു എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിൻച്ചിയും സംഘവും ദില്ലി യിലെത്തും.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റിവച്ചിരുന്നു. കഴിഞ്ഞ ദിവസം, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു.

ALSO READ: മണിപ്പൂരിലെ മോദി സന്ദർശനം; ബാക്കിയാകുന്നത് വിമർശനങ്ങളും അതൃപ്തിയും

50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടു നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.
ഒക്ടോബർ – നവംബർ മാസത്തോടെ കരാറിൻ്റെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ പങ്കെടുക്കും.

ALSO READ: ജി 7 രാജ്യങ്ങൾക്ക് പിന്നാലെ നാറ്റോ അംഗങ്ങളോടും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ആഹ്വാനം ചെയ്ത് ട്രംപ്

English summary : India-US discussion on trade will starts today

The post ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടനോ? അമേരിക്കൻ മധ്യസ്ഥ സംഘം ഇന്ന് ദില്ലിയിലെത്തും appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/JHK4s59

No comments:

Post a Comment