
തിരുവനന്തപുരത്ത് വർക്കലയിൽ എംഡിഎംഎ പിടികൂടി. വർക്കല പുല്ലാനികോട് ആണ് വിൽപ്പനയ്ക്കായി എത്തിച്ച 48 ഗ്രാം എം ഡി എം എ പിടികൂടിയത്. ചിറയിൻകീഴ് അഴൂർ സ്വദേശി ശബരിനാഥ് 45 പിടിയിലായി. ഡാൻസാഫും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Also read: ഭാര്യയെയും ആണ്‍സുഹൃത്തിനെയും തലയറുത്ത് കൊലപ്പെടുത്തി 48കാരന്; സംഭവം തമിഴ്നാട്ടില്‍
അതേസമയം, ആഡംബര കാറിൽ കഞ്ചാവ് കടത്തിയ രണ്ട് ഇതര സംസ്ഥാനക്കാർ പെരുമ്പാവൂരിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മനിറുൽ മണ്ഡൽ (27), സോഞ്ചുർ മണ്ഡൽ (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കാറിന്റെ ഡിക്കിക്കുള്ളിലും, സീറ്റിനടിയിലുമായി ഒളിപ്പിച്ചു കടത്തിയ 8 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. 3 ലക്ഷം രൂപയിൽ അധികം വില വരുന്ന കഞ്ചാവ് ആണ് പൊലീസ് ഇവരുടെ കയ്യിൽ നിന്നും പിടികൂടിയത്.
MDMA seized in Varkala, Thiruvananthapuram. 48 grams of MDMA brought for sale was seized in Pullanicode, Varkala. Sabarinath, a native of Chirayinkeezhu Azhoor, was arrested.
The post വർക്കലയിൽ എംഡിഎംഎ പിടികൂടി appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/OXIt1Ru

No comments:
Post a Comment