
ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സാക്കിർ ഹുസൈൻ കോളേജിലെ മലയാളി വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവം തികച്ചും അപലപനീയമാണെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് ആദർശ് എം സജി.
ഇത്തരത്തിലുള്ള ദുരനുഭവം ഒരു വിദ്യാർത്ഥിക്കും ഉണ്ടാകാൻ പാടുള്ളതല്ലെന്നും ഗുണ്ടകൾക്കും അക്രമകാരികൾക്കും വേണ്ടി പ്രവർത്തിച്ച്, ഇത്തരം ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടികൾ ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര അഭ്യന്തര വകുപ്പ് സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ഡൽഹി യൂണിവേഴ്സിറ്റിക്ക് (DU) കീഴിലുള്ള സാക്കിർ ഹുസൈൻ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ അശ്വന്ത് ഐ.ടി, സുധിൻ കെ എന്നിവരെ ഡൽഹി പോലീസ് ഒരു കാരണവുമില്ലാതെ കസ്റ്റഡിയിലെടുത്ത് ഒരു പകൽ മുഴുവൻ അസാധാരണമായ ക്രൂരതകൾക്കും പീഡനത്തിനും വിധേയരാക്കിയിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പഠിക്കാനായി ഡൽഹിയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് തന്നെയാണ്, മനുഷ്യാവകാശങ്ങളുടെ ലജ്ജാകരമായ ലംഘനം നടത്തി, തങ്ങളുടെ കടമയ്ക്ക് വിപരീതമായ സമീപനം സ്വീകരിച്ചത്. ഇത് തികച്ചും അപലപനീയമാണ്.
വിവരം അറിഞ്ഞ്, എസ്.എഫ്.ഐ ഡൽഹി സംസ്ഥാന പ്രസിഡൻ്റ് സൂരജ് ഇളമണും മറ്റ് പ്രവർത്തകരും പോലീസ് സ്റ്റേഷനിലെത്തി ശക്തമായി ഇടപെട്ടതിനെത്തുടർന്നാണ് വിദ്യാർത്ഥികളെ മോചിപ്പിച്ചത്.
ഇത്തരത്തിലുള്ള ദുരനുഭവം ഒരു വിദ്യാർത്ഥിക്കും ഉണ്ടാകാൻ പാടുള്ളതല്ല. ഗുണ്ടകൾക്കും അക്രമകാരികൾക്കും വേണ്ടി പ്രവർത്തിച്ച്, ഇത്തരം ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടികൾ ഡൽഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര അഭ്യന്തര വകുപ്പ് സ്വീകരിക്കണം.
ഡൽഹിയിലെ എസ്.എഫ്.ഐ ഭാരവാഹികൾക്കൊപ്പം വിദ്യാർത്ഥികളുമായി നേരിട്ട് കണ്ട് സംസാരിക്കുകയും, അവർക്ക് എല്ലാ നിയമ സഹായങ്ങളും ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. അശ്വന്ത് ഐ.ടി, സുധിൻ കെ എന്നിവർക്ക് നീതി ലഭിക്കുന്നതുവരെ എസ്.എഫ്.ഐ ഒപ്പമുണ്ടാകും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിൽ വന്ന് പഠിക്കുന്ന ഒരു വിദ്യാർത്ഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാവാൻ പാടില്ല.
ആദർശ്.എം സജി
The post ദില്ലിയിൽ മലയാളി വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവം:’ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടികൾ കേന്ദ്ര അഭ്യന്തര വകുപ്പ് സ്വീകരിക്കണം’; ആദർശ് എം സജി appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/fdFGNYz

No comments:
Post a Comment