
സ്നേഹവീട് പദ്ധതി വഴി കളമശ്ശേരി മണ്ഡലത്തില്‍ കെെമാറാനൊരുങ്ങുന്നത് 22 വീടുകളെന്ന് മന്ത്രി പി രാജീവ്. സ്‌നേഹവീട് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ 20 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന ഉറപ്പാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് 20ന് പകരം 22 വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനുള്ള സൗകര്യം സുമനസുകളുടെ സഹായത്താല്‍ ഒരുങ്ങിയെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒരാഴ്ചക്കിടെ 3 വീടുകള്‍ കൂടി കൈമാറിയതോടെ സ്‌നേഹവീട് പദ്ധതിയിലൂടെ കൈമാറിയ വീടുകളുടെ എണ്ണം 13 ആയിരിക്കുകയാണ്. ആലങ്ങാട് തിരുവാല്ലൂര്‍ കുന്നേപ്പള്ളിക്ക് സമീപം പരേതനായ സന്തോഷിന്റെ വിധവയായ ഷീലയ്ക്കാണ് 13ആമത്തെ വീടിന്റെ താക്കോല്‍ കൈമാറിയത്. 9 വീടുകളുടെ നിര്‍മ്മാണം കൂടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Also read – വിജ്ഞാന കേരളം: വള്ളികോട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേളയുടെ സംഘാടക സമിതി രൂപീകരിച്ചു
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ഒരാഴ്ചക്കിടെ 3 വീടുകൾ കൂടി കൈമാറിയതോടെ കളമശ്ശേരി മണ്ഡലത്തിലെ ഞങ്ങളുടെ അഭിമാന പദ്ധതികളിലൊന്നായ സ്നേഹവീട് പദ്ധതിയിലൂടെ കൈമാറിയ വീടുകളുടെ എണ്ണം 13 ആയിരിക്കുകയാണ്. ആലങ്ങാട് തിരുവാല്ലൂർ കുന്നേപ്പള്ളിക്ക് സമീപം പരേതനായ സന്തോഷിൻ്റെ വിധവയായ ഷീലയ്ക്കാണ് 13ആമത്തെ വീടിൻ്റെ താക്കോൽ കൈമാറിയത്. 9 വീടുകളുടെ നിർമ്മാണം കൂടി പുരോഗമിക്കുകയാണ്.
സ്നേഹവീട് പദ്ധതി പ്രഖ്യാപിക്കുമ്പോൾ ആദ്യഘട്ടത്തിൽ 20 വീടുകളാണ് നിർമ്മിച്ചുനൽകുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ 20ന് പകരം 22 വീടുകൾ നിർമ്മിച്ചുനൽകാനുള്ള സൗകര്യം സുമനസുകളുടെ സഹായത്താൽ ഇപ്പോൾ തന്നെ ഒരുങ്ങിയിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ കളമശ്ശേരി മണ്ഡലത്തിൽ ഞങ്ങൾ ആവിഷ്കരിച്ച ഈ പദ്ധതിയിലൂടെ കുടുംബ നാഥ വിധവകളായവരും നിർധനരുമുൾപ്പെടെയുള്ളവർക്ക് മുൻഗണന നൽകുന്നതിന് ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഈ പദ്ധതിക്കൊപ്പം ആദ്യം മുതൽ തന്നെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവർ ഭാഗമാണ്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതി നിർവ്വഹണം നടത്തുന്നത്. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തുന്നുണ്ട്. ഒരാൾക്ക് 8 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വീടുനിർമ്മാണം. 500 ച. അടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. അതിയായ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും പദ്ധതി തുടരുകയാണ്. നമുക്കൊന്നിച്ച് ഈ പദ്ധതി കൂടുതൽ വിജയകരമാക്കാം..
The post ‘ആദ്യഘട്ടം 20 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനം എത്തിനില്‍ക്കുന്നത് 22 വീടുകളില്‍; സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും തുടരുകയാണ് ഞങ്ങളുടെ അഭിമാന പദ്ധതി സ്‌നേഹവീട്’: മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/DOiBAmr

No comments:
Post a Comment