
രാജസ്ഥാനില്‍ ഓടുന്ന ബസിന് തീപിടിച്ച് 20 പേര് മരിച്ചു. ജെയ്സാല്‍മീര്‍- ജോധ്പൂര്‍ ഹൈവേയിലാണ് സ്വകാര്യ ബസിന് തീ പിടിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.
അപകട സമയം 57 പേരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ പുറകുവശത്തു നിന്നാണ് പുക ഉയരാന്‍ ആരംഭിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ റോഡരികില്‍ ബസ് നിര്‍ത്തി. ഉടനെ വാഹനത്തില്‍ തീ ആളിപ്പടരുകയായിരുന്നു. പ്രദേശവാസികളും ഈ സമയം ഹൈവേയിലൂടെ കടന്നുപോകുകയായിരുന്ന വാഹനങ്ങളില്‍ ഉണ്ടായിരുന്നവരുമാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read Also: മഹാരാഷ്ട്രയില്‍ ലാഡ്കി ബഹിന്‍ പദ്ധതിയിലൂടെ പാവപ്പെട്ട സ്ത്രീകളെ ബി ജെ പി വഞ്ചിച്ചുവെന്ന് മറിയം ധാവളെ
പിന്നീട് വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ദിവസം മുന്‍പ് മാത്രമാണ് ഈ ബസ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ രാത്രി വൈകി സ്ഥലത്തെത്തി.
Key Words: Rajasthan bus fire
The post രാജസ്ഥാനില്‍ ഓടുന്ന ബസിന് തീപിടിച്ചു; 20 മരണം, സംഭവം ജെയ്സാല്‍മീര്‍- ജോധ്പൂര്‍ ഹൈവേയില്‍ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/La6bk1H

No comments:
Post a Comment