കേന്ദ്രസർക്കാരിൻ്റെ 2025ലെ പെൻഷൻ വാലിഡേഷൻ ബിൽ പൂർണമായി പിൻവലിക്കണമെന്ന് ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ഏഴാം സംസ്ഥാന സമ്മേളനം - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

കേന്ദ്രസർക്കാരിൻ്റെ 2025ലെ പെൻഷൻ വാലിഡേഷൻ ബിൽ പൂർണമായി പിൻവലിക്കണമെന്ന് ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ഏഴാം സംസ്ഥാന സമ്മേളനം

Friday, October 10, 2025
All Kerala Bank Retirees Forum

കേന്ദ്ര സിവിൽ സർവീസ് പെൻഷൻകാരെ വേർതിരിച്ച് ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ഏഴാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻകാർ എല്ലാവരും ഒരേ വർഗമാണെന്നുള്ള 1982ലെ എ എസ് നക്കാരെ കേസിൽ അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിന്റെ തീർപ്പിനെ മറികടക്കാനാണ് ഫൈനാൻസ് ബില്ലിലൂടെ ഈ ഭേദഗതി വരുത്തിയിട്ടുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ ഈ നീക്കം തുല്യതയ്ക്കായുള്ള സിവിൽ സർവീസ് പെൻഷൻകാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അഖിലേന്ത്യ പ്രസിഡന്റുമാരായ പി സദാശിവൻ പിള്ള, എ കെ രമേശ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ നടന്ന ചർച്ചകൾക്ക് ജനറൽ സെക്രട്ടറി എം സുരേഷ് മറുപടി പറഞ്ഞു.

ALSO READ : ആദ്യദിനം മാത്രം 183 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം; ലൈഫ് സയൻസ് & ബയോ ടെക്നോളജി കോൺക്ലേവിന് മികച്ച തുടക്കം

പലസ്തീനിൻ സ്വാതന്ത്ര്യം യാഥാർഥ്യമാക്കണമെന്നും പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കണമെന്നും ഇതിനായി ഐക്യരാഷ്ട്ര സംഘടനയും ലോകരാഷ്ട്രങ്ങളും മുന്നോട്ട് വരണമെന്നും ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടുകൊണ്ടാണ് ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന സമ്മേളനം അവസാനിച്ചത്. തുടർന്ന് പ്രതിനിധികൾ മൊബൈൽ ഫ്‌ളാഷ് ലൈറ്റ് തെളിയിക്കുകയും മുദ്രാവാക്യം വിളിച്ച് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഭാരവാഹികൾ

സംഘടനയുടെ പ്രസിഡന്റായി എൻ. സുരേഷ് (കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം), ജനറൽ സെക്രട്ടറിയായി എം. സുരേഷ് (സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം), സെക്രട്ടറി ആയി കെ.എസ്.രമ (ബാങ്ക് ഓഫ് ബറോഡ റിട്ടയറീസ് ഫോറം) ട്രഷററായി ഡി.ജോൺ(സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ

കെ.ടി.ബാബു (സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം)
(കെ.എം.അച്ചുതൻ കുട്ടി (കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം)
സി.പി.രാധാകൃഷ്ണൻ (യു.ബി.ഐ. റിട്ടയറീസ് ഫോറം)
എ.എസ്.അജിത്ത് (കനറാ ബാങ്ക് റിട്ടയറീസ് ഫോറം)
കെ.ജയകുമാർ (യു.ബി.ഐ. റിട്ടയറീസ് ഫോറം)

ജോയിൻ്റ് സെക്രട്ടറിമാർ

സി.പി.നരേന്ദ്രൻ (കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം)
സി.എ.മോഹൻ(സി.എസ്.ബി റിട്ടയറീസ് ഫോറം)
എം.ബാബു (കേരള ബാങ്ക് )
സി.നാരായണൻ (ബാങ്ക് ഓഫ് ഇന്ത്യ )
എം.മാധവൻ (കനറാ ബാങ്ക് റിട്ടയറീസ് ഫോറം)

The post കേന്ദ്രസർക്കാരിൻ്റെ 2025ലെ പെൻഷൻ വാലിഡേഷൻ ബിൽ പൂർണമായി പിൻവലിക്കണമെന്ന് ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ഏഴാം സംസ്ഥാന സമ്മേളനം appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/b96GQRH

No comments:

Post a Comment