
എറണാകുളം പെരുമ്പാവൂരില്‍ വ്യാജ ലോട്ടറി റിക്കറ്റ് നല്കി തട്ടിപ്പ്. നെല്ലിമോളത്തെ ജസ്ന ലോട്ടറി ഏജന്‍സിയില്‍ നിന്ന് വ്യാജ ടിക്കറ്റ് നൽകി 2,500 രൂപ തട്ടിയെടുത്തതായാണ് പരാതി. ഒക്ടോബര്‍ ഒന്നിനാണ് തട്ടിപ്പ് നടന്നത്.
ടിക്കറ്റ് മാറ്റിയെടുക്കാനായി ലോട്ടറി വിതരണ സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് വ്യാജ ടിക്കറ്റ് ആണെന്ന് ലോട്ടറി വില്പനക്കാരി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ലോട്ടറി ഏജന്റായ ഷൈബി ജേക്കബ് കുറുപ്പംപടി പൊലീസില്‍ പരാതി നല്കി. ബേബി എന്നയാൾ സമ്മാനം അടിച്ചതാണെന്നു പറഞ്ഞ് മൂന്ന് ടിക്കറ്റുകളുമായി വന്ന് പണം വാങ്ങിയതെന്ന് ഷൈബി പരാതിയില്‍ പറയുന്നു.
സി സി ടി വി പരിശോധിച്ചതിനെ തുടര്‍ന്ന് തട്ടിപ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞു. തട്ടിപ്പിന് ഉപയോഗിച്ച ടിക്കറ്റുകള്‍ ഉള്‍പ്പെടെ പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.
News Summary: Fraud by giving fake lottery tickets in Perumbavoor, Ernakulam. The complaint is that Rs 2,500 was embezzled by giving fake tickets from the Jesna Lottery Agency in Nellimolam.
The post പെരുമ്പാവൂരില്‍ വ്യാജ ലോട്ടറി തട്ടിപ്പ്; ലോട്ടറി ഏജന്‍സിയില്‍ നിന്ന് 2,500 രൂപ തട്ടിയെടുത്തു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/xwXWsp1

No comments:
Post a Comment