ആസിഡ് ആക്രമണത്തിൽ മുഖം നഷ്ടമായ യുവതി നടത്തിയത് 28 വർഷത്തെ നിയമ പോരാട്ടം, നഷ്ടപരിഹാരമായി ലഭിച്ചത് വെറും അഞ്ച് ലക്ഷം രൂപ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ആസിഡ് ആക്രമണത്തിൽ മുഖം നഷ്ടമായ യുവതി നടത്തിയത് 28 വർഷത്തെ നിയമ പോരാട്ടം, നഷ്ടപരിഹാരമായി ലഭിച്ചത് വെറും അഞ്ച് ലക്ഷം രൂപ

Saturday, October 25, 2025
acid-attack-thane

ആ​ഗ്രയിൽ ആസിഡ് ആക്രമണത്തിൽ മുഖം നഷ്ടമായി യുവതി നടത്തിയത് 28 വർഷത്തെ നിയമപോരാട്ടം. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കേസിൽ നഷ്ടപരിഹാരമായി എത്തിയിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. 43 വയസ്സുള്ള സ്ത്രീക്ക് വെറും നാല് ലക്ഷം രൂപ മാത്രമാണ് യോ​ഗി സർക്കാർ നഷ്ടപരിഹാരമായി അനുവദിച്ചത്.

1997 ഒക്ടോബർ 28ന് യുവതിയ്ക്ക് 15 വയസ്സുള്ളപ്പോഴാണ് ആസിഡ് ആക്രമണം ഉണ്ടാകുന്നത്. അതിജീവതയ്ക്ക് കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ പുനഃരധിവാസ സഹായം നൽകുന്നത് അതും തുച്ഛമായ ഒരു ലക്ഷം രൂപ മാത്രം. ഇതിന് പിന്നാലെ ഈ മാസമാണ് യോ​ഗി സർക്കാരിൽ നിന്ന് 4 ലക്ഷം രൂപ അനുവദിച്ച് കിട്ടുന്നത്.

ALSO READ: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍: സംഭവം മധ്യപ്രദേശില്‍

സദർ ബസാർ പൊലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശവാസിയായ പപ്പു എന്ന അക്രമിയാണ് യുവതിയുടെ മുഖതത്തേക്ക് ആസിഡ് ഒഴിച്ചത്. പപ്പുവും യുവതിയും തമ്മിലുള്ള വിവാഹനിശ്ചയത്തിൽ നിന്ന് യുവതിയുടെ കുടുംബം പിൻമാറിയതിന്റെ പേരിലായിരുന്നു ഈ ആക്രമണം.പപ്പുവിനെ ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.

അതിജീവിതയുടെ മുഖം പൂർണമായും വികൃതമായ നിലയിലായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബ്രേവ് സോൾസ് ഫൗണ്ടേഷൻ എന്ന എൻ‌ജി‌ഒയുടെ സ്ഥാപകയായ ഷഹീൻ മാലിക് അവരുടെ പോരാട്ടത്തെ തുടർന്നും പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ 50 ലക്ഷം രൂപ ആശ്വാസം തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ അതിജീവിത.

The post ആസിഡ് ആക്രമണത്തിൽ മുഖം നഷ്ടമായ യുവതി നടത്തിയത് 28 വർഷത്തെ നിയമ പോരാട്ടം, നഷ്ടപരിഹാരമായി ലഭിച്ചത് വെറും അഞ്ച് ലക്ഷം രൂപ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/CSu2RLc

No comments:

Post a Comment