അമിതവേഗതത്തിൽ സ്വകാര്യ ബസിന്‍റെ ഓവർടേക്കിങ്ങ്; 75 കാരിയായ കെഎസ്ആർടിസി യാത്രക്കാരിക്ക് പരുക്കേറ്റു - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

അമിതവേഗതത്തിൽ സ്വകാര്യ ബസിന്‍റെ ഓവർടേക്കിങ്ങ്; 75 കാരിയായ കെഎസ്ആർടിസി യാത്രക്കാരിക്ക് പരുക്കേറ്റു

Monday, October 20, 2025
accident malappuram

സ്വകാര്യ ബസിന്‍റെ അമിതവേഗതയും, അശ്രദ്ധയോടെനുള്ള ഡ്രൈവിംഗ് കാരണം കെഎസ്ആർടിസി ബസിലെ യാത്രക്കാരിക്ക് പരുക്കേറ്റതായി പരാതി. 75 കാരിയായ സൗമിനിക്കാണ് പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കോതമംഗലത്ത് നിന്നും, സുൽത്താൻ ബത്തേരിക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലാണ് സംഭവം.

കോഴിക്കോട് നിന്നും പിന്തുടരുന്ന ഗരുഡ എന്ന സ്വകാര്യ ബസ്സ് പല സ്ഥലങ്ങളിൽ നിന്നും മറികടക്കാൻ നോക്കി അപകട സാഹചര്യം സൃഷ്ടിച്ചതായി കെഎസ്ആർടിസി ബസിലെ യാത്രക്കാർ പറഞ്ഞു. കൊടുവള്ളിയിൽ നിന്നും ബത്തേരിയിലേക്ക് ടിക്കറ്റ് എടുത്ത സൗമിനിക്കാണ് പരുക്കേറ്റത്.

ALSO READ; എറണാകുളത്ത് പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് അപകടം; അമ്മായിയമ്മയ്ക്കും മരുമകൾക്കും പൊള്ളലേറ്റു

ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ്സിന്റെ വാതിൽ അടഞ്ഞുകിടന്നത് കാരണമാണ് സ്വാമിനി വാഹനത്തിൽ നിന്ന് തെറിച്ചു വീഴാതെ പോയത്. സൗമ്യയുടെ തലയ്ക്കും കാലിനുമാണ് പരുക്ക്. സ്വകാര്യ ബസിന്റെ അമിതവേഗതയാണ് അപകടം സൃഷ്ടിച്ചതെന്ന് കെഎസ്ആർടിസി ബസിലെ യാത്രക്കാർ പറഞ്ഞു. സൗമിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കെഎസ്ആർടിസി ബസ് യാത്ര തുടരുകയായിരുന്നു.

The post അമിതവേഗതത്തിൽ സ്വകാര്യ ബസിന്‍റെ ഓവർടേക്കിങ്ങ്; 75 കാരിയായ കെഎസ്ആർടിസി യാത്രക്കാരിക്ക് പരുക്കേറ്റു appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/75Cr1KV

No comments:

Post a Comment