‘പച്ചപ്പുൽ മൈതാനത്തെ പറക്കുന്ന മനുഷ്യൻ’: ജോണ്ടി റോഡ്സിന്‍റെ ആലപ്പു‍ഴ സന്ദർശനം; വീഡിയോക്കൊപ്പം ഓർമകളും പങ്കുവച്ച് ഒരു ക്രിക്കറ്റ് ആരാധകൻ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

‘പച്ചപ്പുൽ മൈതാനത്തെ പറക്കുന്ന മനുഷ്യൻ’: ജോണ്ടി റോഡ്സിന്‍റെ ആലപ്പു‍ഴ സന്ദർശനം; വീഡിയോക്കൊപ്പം ഓർമകളും പങ്കുവച്ച് ഒരു ക്രിക്കറ്റ് ആരാധകൻ

Thursday, October 02, 2025
jonty rhodes

ക്രിക്കറ്റിലെ പറക്കും ഫീൽഡർ ജോണ്ടി റോഡ്‌സ് ആലപ്പുഴയിലെത്തിയതിന്‍റെ ആവേശത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ. അർത്തുങ്കൽ ബീച്ചിലെത്തി യുവാക്കൾക്കൊപ്പം കളിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരം കളിക്കിടെ ഒരു കിടിലൻ സിക്സർ പറത്തുകയും ചെയ്തു. ആലപ്പുഴ ആര്‍ത്തുങ്കല്‍ ക്രിക്കറ്റ് ക്ലബ്ബിലാണ് ഇതിഹാസ താരം എത്തിയത്. അവധിയാഘോഷിക്കാനെത്തിയ താരം ബാറ്റും ബാളുമായി വന്ന യുവാക്കൾക്കൊപ്പം കളിക്കാനായി കൂടുകയായിരുന്നു. റോഡ്‌സിന്‍റെ സന്ദർശനത്തിന്‍റെ വീഡിയോ പങ്കുവച്ച ഒരു ആരാധകൻ ഒപ്പം ആ മനുഷ്യനെ ആരാധനയോടെ നോക്കിക്കണ്ടതിന്‍റെ ഓർമകളും പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഭൂമിക്ക് ലംബമായി ക്രിക്കറ്റ് സ്റ്റേഡിയത്തിന് വിലങ്ങനെ പറന്ന് ഉയർന്ന് നിൽക്കുന്ന ഒരു പച്ച കുപ്പായക്കാരൻ്റെ ബഹുവർണ്ണ ചിത്രമായിരുന്നു 96ലെ ക്രിക്കറ്റ് വേൾഡ് കപ്പിന് മുന്നോടിയായി സ്പോർട് സ്റ്റാർ അല്ലെങ്കിൽ മാതൃഭൂമി സ്പോർടസ് ഇതിൽ ഏതോ ഒരു വാരികയുടെ സെൻട്രൽ സ്പ്രെഡ് ഫോട്ടോ. നാലായി മടക്കിയ അതിൻ്റെ വലിയ താളിന് താഴെ ” ജോണ്ടി റോഡ്സ് ” എന്നെഴുതിയിരുന്നു. വീട്ടിലെ ഭിത്തിയിൽ ഒട്ടിക്കാൻ സമ്മതിക്കാതിനാൽ വർഷങ്ങളോളം എൻ്റെ ബെഡിന് അടിയിൽ ആയിരുന്നു ആ ചിത്രത്തിൻ്റെ സ്ഥാനം. ക്രിക്കറ്റ് മൈതാനങ്ങളിൽ ജോണ്ടി റോഡ്സ് ക്യാച്ചിന് പറക്കുന്നതും , പറക്കുന്ന മനുഷ്യൻ ഒരു പുലിയുടെ രൂപത്തിൽ സ്റ്റിക്കർ ആയി മാറുന്ന ഗ്രാഫിക്സ് തന്നെ ചാനലിൻ്റെ പ്രമോ ആയിരുന്നു. അന്നൊക്കെ Point അല്ലെങ്കിൽ extra Cover ഇതിൽ ഒരിടത്താണ് ജോണ്ടി റോഡ്സ് നിൽക്കുക.

ബാറ്റിൽ നിന്ന് തെറിക്കുന്ന പന്ത് ഒറ്റകൈ കൊണ്ട് പറന്ന് പിടിക്കുന്ന മനുഷ്യൻ. കൈയ്യിൽ കിട്ടിയ പന്തുമായി സ്റ്റബിലേക്ക് പറന്നിറങ്ങുന്ന മനുഷ്യൻ. ഫീൽഡിലെ ഏത് പോയിൻ്റിൽ നിന്നും ബാറ്റിംഗ് എൻറിലോ , ബൗളിംഗ് എൻ്റിലോ ഉള്ള ജോണ്ടി റോഡ്സ് ത്രോ പിഴക്കില്ല. ഫീൽഡിംഗ് എന്നതിന് വശ്യസൗന്ദര്യമുണ്ടെന്ന് ലോകത്തിന് ബോധ്യമായത് ജോണ്ടി റോഡ്സ് പുൽമൈതാനങ്ങളെ അടക്കിഭരിക്കാൻ തുടങ്ങിയതിന് ശേഷമാണ് ജോണ്ടി റോഡ്സിനെ വൃഥാ അനുകരിക്കാൻ ശ്രമിച്ച് എൻ്റെ കാലിലെ മുട്ടിൻ്റെ തൊലിയും, ഉള്ളം കൈയ്യും എല്ലാം പല തവണ കീറി മുറിഞ്ഞിട്ടുണ്ട്.

അന്നൊക്കെ സൗത്ത് ആഫ്രിക്കയിലെ ലൈനപ്പ് തന്നെ കിടിലം ആണ് .

ഹാൻസി ക്രോണ്യ

ഡാരൻ കള്ളിനാൽ

ഗ്യാരി ക്രിസ്റ്റൺ

ആൻഡ്രു ഹഡ്സൺ

ഷോൺ പൊള്ളേക്ക്

ഫാനി ഡിവില്ലിയേഴ്സ്

അലൻ ഡൊണാൾഡ്

ബ്രയാൻ മക്മില്ലൻ കൂടെ ജോണ്ടി റോഡ്സും

എന്തൊരു കാലമായിരുന്നു അത്. ജീവിതത്തിൽ ഒരിക്കല്ലെങ്കിലും കാണാൻ ആഗ്രഹിച്ച മനുഷ്യൻ എൻ്റെ നാട്ടിൽ വന്നിരിക്കുന്നു.

അഭിമാനം

The post ‘പച്ചപ്പുൽ മൈതാനത്തെ പറക്കുന്ന മനുഷ്യൻ’: ജോണ്ടി റോഡ്സിന്‍റെ ആലപ്പു‍ഴ സന്ദർശനം; വീഡിയോക്കൊപ്പം ഓർമകളും പങ്കുവച്ച് ഒരു ക്രിക്കറ്റ് ആരാധകൻ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/CZMQWLU

No comments:

Post a Comment