
പ്രശസ്ത സ്റ്റണ്ട് മാസ്റ്ററും നിർമാതാവുമായ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലയിൽ സജീവമായിരുന്നു സംഘട്ടന സംവിധായകനായിരുന്നു അദ്ദേഹം. മലയാളത്തിൽ ഫാസിൽ, സിദ്ദിഖ്, സിബി മലയിൽ തുടങ്ങിയ സംവിധായകർക്കൊപ്പം മലേഷ്യ ഭാസ്കർ പ്രവർത്തിച്ചിട്ടുണ്ട്.
മൃഗയ്യ, താഴ്വാരം, കോട്ടയം കുഞ്ഞച്ചൻ, ഫ്രണ്ട്സ്, കയ്യെത്തും ദൂരത്ത്, അമൃതം, ബോഡിഗാർഡ് തുടങ്ങിയ മലയാള സിനിമകളിലെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് മലേഷ്യ ഭാസ്കറായിരുന്നു. 1980 കാലഘട്ടം മുതൽ സൗത്ത് ഇന്ത്യൻ സിനിമകളിലം സംഘട്ടനങ്ങൾ ഒരുക്കിയിരുന്ന സ്റ്റ് മാസ്റ്റർമാർക്കിടയിലെ പ്രമുഖനായിരുന്നു മലേഷ്യ ഭാസ്കർ. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ മലേഷ്യയില്‍ നടക്കും
ALSO READ: കാത്തിരിപ്പിന് വിരാമമാകുന്നു; കളങ്കാവൽ റിലീസ് നവംബർ 27ന്
തെന്നിന്ത്യന്‍ സിനിമയില്‍ തനതായ അടയാളമിട്ട സംഘട്ടന സംവിധായകനാണ് മലേഷ്യ ഭാസ്കര്‍. മലേഷ്യയില്‍ ജനിച്ച് വളര്‍ന്നത് കൊണ്ടാവാം അദ്ദേഹത്തിന് അങ്ങനെയൊരു പേര് ലഭിച്ചത്. അഭിനയ മോഹവപമായി സിനിമയിൽ എത്തിപ്പട്ട ഭാസ്കർ ഡ്യൂപ്പായും സ്റ്റണ്ട് മാസ്റ്റര്‍മാരുടെ സഹായിയുമായൊക്കെ പ്രവർത്തിച്ചിരുന്നു. കാലക്രമേണ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നതിലെ തന്റെ കഴിവ് മനസിലാക്കി അദ്ദേഹം ആ മേഖലയിലേക്ക് തിരിയുകയായിരുന്നു.
The post പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു: മരണം ഹൃദയാഘാതത്തെത്തുടർന്ന് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/hMEi72l

No comments:
Post a Comment