
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത്. വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്.
നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച പാലക്കാട് മലപ്പുറം ജില്ലകളിലും ആണ് യെല്ലോ അലർട്ട് ഉള്ളത്. മഴക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Also Read: വരാപ്പുഴയിൽ നീന്തൽ പരിശീലനത്തിനായി കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 07/10/2025) മുതൽ 11/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ളിക്കേഷൻ
ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details… എന്ന ലിങ്കിൽ നിന്ന് Damini App ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്.
The post ശക്തമായ കാറ്റും മഴയും ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്: കാലാവസ്ഥ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/fPjhXk3

No comments:
Post a Comment