കൈറോയില്‍ ഗാസ സമാധാന കരാര്‍ യാഥാര്‍ഥ്യമായി; ഒപ്പുവെച്ചത് ഈജിപ്ത്, ഖത്തര്‍, തുര്‍കിയ, യു എസ് നേതാക്കള്‍ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

കൈറോയില്‍ ഗാസ സമാധാന കരാര്‍ യാഥാര്‍ഥ്യമായി; ഒപ്പുവെച്ചത് ഈജിപ്ത്, ഖത്തര്‍, തുര്‍കിയ, യു എസ് നേതാക്കള്‍

Monday, October 13, 2025
gaza-peace-pact-sign-cairo-summit-donald-trump-egypt-qatar-turkiye-usa

ഇസ്രയേലും ഹമാസും തടവുകാരെ പരസ്പരം കൈമാറിയതോടെ ഈജിപ്റ്റില്‍ ലോകനേതാക്കള്‍ ഗാസ സമാധാന കരാറില്‍ ഒപ്പുവെച്ചു. ഈജിപ്റ്റ്, ഖത്തര്‍, തുര്‍ക്കിയ, അമേരിക്കന്‍ എന്നീ മധ്യസ്ഥ രാജ്യങ്ങളാണ് കൈറോയില്‍ നടന്ന ഉച്ചകോടിയില്‍ കരാര്‍ ഒപ്പുവെച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഹമാസ് നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല.


ഹമാസ് ബന്ദികളാക്കിയ 20 ഇസ്രയേലികളും ഇസ്രയേല്‍ ജയിലിലുണ്ടായിരുന്ന രണ്ടായിരത്തോളം പലസ്തീനികളുമാണ് മോചിതരായത്. ഇതോടെ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും അറുതിയായി. അതേസമയം, വടക്കന്‍ ഗാസയിലേക്ക് ജനങ്ങള്‍ തിരിച്ചെത്തുന്നുണ്ട്.

Read Also: ഇസ്രയേല്‍ പാര്‍ലമെന്റില്‍ ട്രംപിന് നേരെ ഇടത് എം പിമാരുടെ പ്രതിഷേധം; പലസ്തീനെ അംഗീകരിക്കുക എന്ന ബാനര്‍ ഉയര്‍ത്തി


ഗാസ സമാധാനത്തിന് 20 ഇന കരാറാണ് തയ്യാറാക്കിയത്. ശാശ്വത സമാധാനത്തിന് നിര്‍ണായക അടിത്തറയാണ് ഈ കരാര്‍ നിര്‍മിക്കുകയെന്ന് ട്രംപ് കൈറോയില്‍ പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കുന്നതും ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുന്നതും കരാറിലുണ്ട്. തുര്‍ക്കിയ പ്രസിഡന്റ് റജപ് തയ്യിപ് എര്‍ദോഗാന് ട്രംപ് നന്ദി പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ട്രംപ് നന്ദി പറഞ്ഞു.

The post കൈറോയില്‍ ഗാസ സമാധാന കരാര്‍ യാഥാര്‍ഥ്യമായി; ഒപ്പുവെച്ചത് ഈജിപ്ത്, ഖത്തര്‍, തുര്‍കിയ, യു എസ് നേതാക്കള്‍ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/xGEfqAp

No comments:

Post a Comment