
ഗൾഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലേക്ക് തിരിച്ചു. ഇന്ന് രാത്രി 10.10 നുള്ള ഗൾഫ് എയർ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ബഹ്റൈനിൽ നിന്നാണ് ഔദ്യോഗിക യാത്രയുടെ ആരംഭം. നാളെ ബഹ്റൈൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരിക്കുന്നത്. ബഹ്റൈൻ, ഖത്തർ, യു എ ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. ഡിസംബർ ഒന്നു വരെ നാല് ഘട്ടങ്ങളിലായാണ് യാത്ര.
ALSO READ; മുഖ്യമന്ത്രിയുടെ അബുദാബി സന്ദർശനം; സംഘാടകസമിതി രൂപീകരിച്ചു
ഈ മാസം 19ന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി വീണ്ടും യാത്ര തിരിക്കും. സന്ദർശനത്തിന് എത്തുന്ന രാജ്യങ്ങളിൽ മുഖ്യമന്ത്രിയെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് പ്രവാസി മലയാളികൾ ഒരുക്കിയിട്ടുള്ളത്. പ്രവാസികൾക്ക് സർക്കാർ ചെയ്ത കാര്യങ്ങളും പദ്ധതികളും വിശദീകരിക്കുക, നോർക്ക, മലയാളം മിഷൻ പരിപാടിയിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് പര്യടനത്തിന്‍റെ ലക്ഷ്യം.
news summary: Chief Minister Pinarayi Vijayan left for Bahrain as part of his Gulf tour. He will visit countries including Bahrain, Qatar, the UAE, and Oman.
The post ഗൾഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലേക്ക് തിരിച്ചു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/FQi48zm

No comments:
Post a Comment