
ഹിജാബ് വിഷയത്തിൽ പള്ളുരുത്തിയിലെ വിദ്യാർത്ഥിയുടെ പഠനം മുടങ്ങില്ലെന്ന് ശിശുക്ഷേമ സമിതി. ഏത് സ്കൂൾ ആണെന്ന കാര്യം കുടുംബം തിങ്കളാഴ്ച തീരുമാനിക്കുമെന്നും പഠനം ഉറപ്പുവരുത്തുമെന്നും കുട്ടിയെ സന്ദർശിച്ച ശേഷം ശിശുക്ഷേമ സമിതി എറണാകുളം വൈസ് പ്രസിഡൻ്റ് അഡ്വ പി എസ് അരുൺ കുമാർ പറഞ്ഞു.
ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് മാറാൻ ഒരുങ്ങുന്ന എട്ടാം ക്ലാസുകാരിയുടെ പഠനം ഉറപ്പ് വരുത്താനാണ് ജില്ലാ ശിശുക്ഷേമ സമിതി സന്ദർശനം നടത്തിയത്. വിദ്യാർത്ഥിയുടെ പഠനം ഒരു കാരണവശാലും മുടങ്ങില്ലെന്ന് സന്ദർശനത്തിന് ശേഷം ശിശുക്ഷേമ സമിതി എറണാകുളം വൈസ് പ്രസിഡൻ്റ് അഡ്വ കേ എസ് അരുൺ കുമാർ പറഞ്ഞു.
അതേസമയം സ്കൂൾ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. സമൂഹത്തില്‍ മതസ്പര്‍ദയുണ്ടക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.പിടിഎ അംഗമായ ജമീറാണ പരാതി നല്‍കിയത്.ശിരോവസ്ത്രം ധരിച്ച് ക്ലാസ്സിൽ എത്താൻ കുട്ടിയെ അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്കൂളിൻ്റെ ആവശ്യം കോടതി തള്ളിയിരുന്നു. വിദ്യാർത്ഥികളിൽ ഹിന്ദു മുസ്ലിം കൃസ്ത്യൻ എന്നില്ലെന്നും അവർ എല്ലാം വിദ്യാർത്ഥികൾ മാത്രമാണെന്നും കോടതി സ്കൂൾ മാനേജ്മെൻ്റിനെ ഓർമ്മിപ്പിക്കുകയും ചെയ്തു.. സെൻ്റ് റീത്താസ് സ്കൂളിൽ ഇനി മകളെ അയക്കില്ലെന്നാണ് കുട്ടിയുടെ പിതാവിൻ്റെ നിലപാട്
The post ഹിജാബ് വിഷയം: പള്ളുരുത്തിയിലെ വിദ്യാർത്ഥിയുടെ പഠനം മുടങ്ങില്ലെന്ന് ശിശുക്ഷേമ സമിതി appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/sPxlevz

No comments:
Post a Comment