ദീപാവലി: ആഘോഷത്തിന്‍റെ വർണപ്പകിട്ടിൽ ഉത്തരേന്ത്യ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ദീപാവലി: ആഘോഷത്തിന്‍റെ വർണപ്പകിട്ടിൽ ഉത്തരേന്ത്യ

Sunday, October 19, 2025
Diwali celebration 2025

നാളെ മാനവികതയുടെ പ്രകാശം പകരുന്ന ദീപാവലി. ആഘോഷത്തിന്‍റെ വെള്ളി വെളിച്ചത്തിലാണ് ഉത്തരേന്ത്യ. അഥിതികളെ സ്വീകരിച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ദിനരാത്രങ്ങളാണ് ദീപാവലി കാലം. പടക്കങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ നല്‍കിയ ഇളവ് വായുമലീകരണ തോത് ഉയരാന്‍ കാരണമാകുമോ എന്ന ആശങ്കയും ഇത്തവണയുണ്ട്. ദീപാവലി വെളിച്ചത്തില്‍ മുങ്ങികുളിച്ച് നില്‍ക്കുകയാണ് ദില്ലി.

വിവിധ വര്‍ണങ്ങളില്‍ നിരത്തിവെച്ച അലങ്കാര ദീപങ്ങളാണ് ആഘോഷത്തിന് മാറ്റ് കൂട്ടുന്നത്. ഒത്തു ചേരലിന്‍റെ നല്ലകാലം കൂടിയാണ് ഉത്തരേന്ത്യക്കാര്‍ക്ക് ദീപാവലി. കൂട്ടുകാരും കുടുംബവുമൊത്ത് സ്‌നേഹം പങ്കിടുന്ന തിരക്കിലാണ് ദില്ലിക്കാര്‍. പ്രിയപ്പെട്ടവര്‍ക്കായി സമ്മാനം വാങ്ങുന്നവര്‍,പുത്തന്‍ ഉടുപ്പുംവീട്ടുസാധനങ്ങളും വാങ്ങാനെത്തിയവരുമുണ്ട്.

ALSO READ; ‘മാനവികതയുടെ പ്രകാശം പകർന്നു ദീപാവലി നമുക്കാഘോഷിക്കാം’; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വ്യത്യസ്ത രുചിയിലും വര്‍ണങ്ങളിലുമുള്ള പലഹാരങ്ങള്‍ വാങ്ങാനെത്തിയവര്‍ക്കും പറയാനുളളത് സൗഹാര്‍ദത്തിന്റെ കഥകള്‍ മാത്രം. മണ്‍ചിരാതുരകള്‍ക്ക് പുറമെ വ്യത്യസ്ഥ വര്‍ണങ്ങളിലുള്ള മെഴുകു തിരിയും ഇത്തവണ മാര്‍ക്കറ്റുകള്‍ കയ്യടക്കിയിട്ടുണ്ട്. പടക്കങ്ങള്‍ക്കുള്ള നിയന്ത്രണ ഇളവും ഇത്തവണത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ഹരിത പടക്കങ്ങള്‍ക്കാണ് അനുമതിയുള്ളത്. എങ്കിലും അമിത ഉപയോഗം രാജ്യ തലസ്ഥാനത്തെ വായുമലിനീകരണതോത് ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

The post ദീപാവലി: ആഘോഷത്തിന്‍റെ വർണപ്പകിട്ടിൽ ഉത്തരേന്ത്യ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/qFC1uQR

No comments:

Post a Comment