
കണ്ണൂർ ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ അഴീക്കോടൻ അച്ചാംതുരുത്തി ചാമ്പ്യൻമാരായി. വയൽക്കര വെങ്ങാട് രണ്ടാം സ്ഥാനത്തും പാരിച്ചോൻ അച്ചാംതുരുത്തി എ ടീം മൂന്നാമതായും ഫിനിഷ് ചെയ്തു. വിജയികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫികൾ സമ്മാനിച്ചു.
Also read: ‘എൻ എസ് എസ് വിഷയം വഷളാക്കിയത് ചില ചാനലുകൾ’: ജി സുകുമാരൻ നായർ
15 ചുരുളൻ വള്ളങ്ങൾ അണിനിരന്ന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് അഴീക്കോടൻ അച്ചാംതുരുത്തി ചാമ്പ്യൻമാരായയത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തതോടെ ഓളപ്പരപ്പിൽ ആവേശം അലയടിച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗ് വൻവിജയമാണെന്നതിന് തെളിവാണ് ഇരുകരയിലുമായി കാണുന്ന ജനക്കൂട്ടമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് വള്ളങ്ങൾ വീതം പങ്കെടുത്ത അഞ്ച് ഹീറ്റ്സ് മത്സരങ്ങൾക്ക് ശേഷമായിരുന്നു ഫൈനൽ മത്സരങ്ങൾ. വിജയികൾക്ക് മുഖ്യമന്ത്രി ട്രോഫികളും കാഷ് അവാർഡും സമ്മാനിച്ചു.
The post ചാമ്പ്യൻസ് ബോട്ട് ലീഗ്; അഴീക്കോടൻ അച്ചാംതുരുത്തി ചാമ്പ്യൻമാരായി appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/bpvx8zs

No comments:
Post a Comment